|    Dec 3 Sat, 2016 9:07 pm
FLASH NEWS

കള്ളപ്പണം തടയാന്‍ ഇ-റുപ്പീ ആശയവുമായി വൈദികന്‍

Published : 14th November 2016 | Posted By: SMR

പത്തനംതിട്ട: രാജ്യത്ത് കള്ളപ്പണവും അഴിമതിയും തടയാന്‍ ഇ-റുപ്പീ ആശയവുമായി വൈദികന്‍ രംഗത്ത്. മലങ്കര കത്തോലിക്ക സഭയിലെ സീനിയര്‍ വൈദികനും പുഷ്പഗിരി മെഡിക്കല്‍ കോളജ്, മാക്ഫാസ്റ്റ് കോളജ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്ന ഡോ. എബ്രഹാം മുളമൂട്ടിലാണു പണം കൈമാറ്റത്തിന് ഡിജിറ്റല്‍ സാങ്കേതികവിദ്യയായ ഇ-റുപ്പീ എന്ന നൂതന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര തീരുമാനം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴും പഴയ നോട്ടുകള്‍ മാറ്റിയെടുക്കുവാനും പുതിയ നോട്ടുകള്‍ വാങ്ങുവാനും ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് പൂര്‍ണമായും പുതിയ സാങ്കേതികവിദ്യയിലൂടെ ഒഴിവാക്കാനാവും. ഇ-റുപ്പീ നടപ്പാക്കുക വഴി ഇന്ത്യക്ക് വലിയൊരു സാമ്പത്തിക വിപ്ലവത്തിനു തുടക്കമിടാന്‍ സാധിക്കും. രാജ്യത്ത് നോട്ട് അച്ചടിക്കുന്നതിനു ചെലവാക്കുന്ന രൂപയുടെ നാലിലൊരു ഭാഗം മുടക്കി ഐടി മേഖലയില്‍ സര്‍വറുകള്‍ സ്ഥാപിച്ചാല്‍ ഇ-റുപ്പീ പദ്ധതി അനായാസം വിജയിപ്പിച്ചെടുക്കാമെന്ന് ഫാ. എബ്രഹാം ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്ട് ഫോണിലൂടെയും സ്മാര്‍ട്ട് കാര്‍ഡുകളിലൂടെയും ഇലക്‌ട്രോണിക് മണിയുടെ വിനിമയം സാധ്യമാവും. പൗരന്‍മാര്‍ക്ക് വി—രലടയാളം രേഖപ്പെടുത്തിയും രഹസ്യ പാസ് വേര്‍ഡുകള്‍ ഉപയോഗിച്ചും ഇ-റുപ്പീ അക്കൗണ്ടുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനാവും. ഇലക്‌ട്രോണിക് മണി എന്ന ഡിജിറ്റല്‍ സാങ്കേതിക പണം കൈമാറ്റത്തിലേക്ക് ഇന്ത്യ അതിവേഗം മാറണമെന്ന നിര്‍ദേശവുമായി ഫാ. എബ്രഹാം മുളമൂട്ടില്‍ രചിച്ച ഇ-റുപ്പീ ടു റീ ഇന്‍വെന്റ് ഇന്ത്യ എന്ന പുസ്തകം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് 2014ല്‍ പ്രകാശനം ചെയ്തത്. ഇ-റുപ്പീയിലൂടെ പണം കൈമാറ്റം ചെയ്യുമ്പോഴുണ്ടായേക്കാവുന്ന സുരക്ഷിതത്വം സംബന്ധിച്ച ജനങ്ങളുടെ ആശങ്കയ്ക്ക് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി എന്ന സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാനാവുമെന്ന് ഫാ. എബ്രഹാം ചൂണ്ടിക്കാട്ടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day