|    Dec 6 Tue, 2016 12:08 am
FLASH NEWS

കള്ളപ്പണം തടയാനുള്ള മാര്‍ഗം നോട്ട് മരവിപ്പിക്കല്‍ മാത്രം: ഇ പി ജയരാജന്‍

Published : 14th November 2016 | Posted By: SMR

കണ്ണൂര്‍: കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള മാര്‍ഗം നോട്ടു മരവിപ്പിക്കല്‍ മാത്രമാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള കരുതല്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ഇപ്പോഴത്തെ നടപടി ശരി തന്നെ. പക്ഷേ ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥതയാണു ചോദ്യം ചെയ്യപ്പെടുന്നത്. കാബിനറ്റിനെയും പാര്‍ലമെന്റിനെയും ജനങ്ങളെയും വിശ്വാസത്തിലെടുക്കാതെയുള്ള നീക്കം സംശയത്തിനിടയാക്കുന്നു. റിലയന്‍സിനെയും അദാനിയെയും പോലുള്ള വന്‍കിട കോര്‍പറേറ്റുകളെ വിവരം മുന്‍കൂട്ടി അറിയിച്ചെന്നും ആരോപണമുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ ബാങ്കുകളിലെ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചത് ഇതിന്റെ തെളിവാണ്. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള ഇത്തരം നിലപാടുകള്‍ ഇടത് പാര്‍ട്ടികള്‍ സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷേ ജനങ്ങളുടെ ദുരിതത്തിനു സര്‍ക്കാര്‍ പരിഹാരം കാണണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day