|    Dec 4 Sun, 2016 5:17 am
FLASH NEWS

കള്ളപ്പണം കൈമാറ്റത്തിനിടെ മര്‍ദ്ദിച്ചു പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

Published : 25th November 2016 | Posted By: SMR

മണ്ണഞ്ചേരി: കള്ളപ്പണം കൈമാറ്റത്തിനിടെ മര്‍ദ്ദിച്ചു പണം തട്ടിയെടുത്ത സംഭവത്തില്‍ നാല് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നു പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉള്‍പ്പെടെ ആറായിരം രൂപയോളം പിടിച്ചെടുത്തു. കഞ്ഞിക്കുഴി എസ്എന്‍ പുരം നികര്‍ത്തില്‍ വീട്ടില്‍ കെ.ദീപു(21), വനസ്വര്‍ഗം പള്ളിക്ക് സമീപം വനസ്വര്‍ഗം വെളി വീട്ടില്‍ ടി ടിന്‍സോ(23), കണിച്ചുകുളങ്ങര തളിയനാട്ട് വീട്ടില്‍ എ അമല്‍ജിത്(21), ചേര്‍ത്തല തെക്ക് കമ്പിയകത്ത് വീട്ടില്‍ എസ് സന്ദു(21) എന്നിവരെയാണ് മാരാരിക്കുളം പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ അക്രമിസംഘത്തിലുള്‍പ്പെട്ടവരാണെന്ന് പോലിസ് പറഞ്ഞു.കേസില്‍ ആകെ 12 പ്രതികളാണുള്ളത്. മറ്റുള്ളവര്‍ ഒളിവിലാണ്. പിടിയിലായ പ്രതികളില്‍ നിന്നു പിടിച്ചെടുത്ത രണ്ടായിരം രൂപയുടെ നോട്ടുകളിലെ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് ഏത് ബാങ്കില്‍ നിന്നു വിതരണം ചെയ്തതാണെന്നും പോലിസ് പരിശോധിക്കുന്നുണ്ട്. ബാക്കി പണം ഒളിവിലുള്ള പ്രതികളുടെ കൈവശമാണെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്.വിവാഹാവശ്യത്തിനായി പണം ആവശ്യമുണ്ടെന്നും ആറര ലക്ഷം രൂപ നല്‍കിയാല്‍ പകരം അസാധുവായ എട്ടര ലക്ഷം രൂപ നല്‍കാമെന്ന ഉറപ്പിലാണ് കഴിഞ്ഞ ദിവസം മണ്ണഞ്ചേരി സ്വദേശി എ റഷീദ് സുഹൃത്തിനൊപ്പം പണം കൈമാറാന്‍ തിരുവിഴയ്ക്ക് സമീപത്തെ വീട്ടില്‍ എത്തിയത്. എന്നാല്‍ മാരകായുധങ്ങളുമായി കാത്തു നിന്ന പ്രതികള്‍ ഇവരെ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. അക്രമി സംഘത്തിലെ നാല് പേരാണ് പിടിയിലായിരിക്കുന്നത്. അതേസമയം റഷീദിന് ആറരലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കിയത് മണ്ണഞ്ചേരിയിലെ സിപിഎം നേതാവാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോലിസ് തയ്യാറായിട്ടില്ല. സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നു മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചേര്‍ത്തല ഡിവൈഎസ്പി വൈ ആര്‍ റസ്റ്റമിന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രതികളെ ചോദ്യം ചെയ്തു. മറ്റ് പ്രതികളും ഉടന്‍ പിടിയിലാവുമെന്നും ഡിവൈഎസ്പി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day