|    Dec 11 Sun, 2016 9:39 am

കല്‍മാഡിയെ സി ജി കമ്മിറ്റി ചെയര്‍മാനാക്കിയത് മന്‍മോഹന്‍ സിങ്

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സുരേഷ് കല്‍മാഡി 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍മാനായത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ശുപാര്‍ശ പ്രകാരമാണെന്നു രേഖകള്‍. കഴിഞ്ഞയാഴ്ച പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി നടത്തിയ പരിശോധനയിലാണ് കല്‍മാഡിയെ ചെയര്‍മാന്‍സ്ഥാനത്തേക്കു ശുപാര്‍ശ ചെയ്ത പ്രധാനമന്ത്രിയുടെ ഓഫിസ്‌രേഖകള്‍ കണ്ടെത്തിയത്. ഗെയിംസ് നടത്തിപ്പിലെ അഴിമതിയും ദുര്‍ഭരണവും ഏറെ വിവാദമായിരുന്നു. 2004 ജനുവരി 1നു നടന്ന മന്ത്രിമാരുടെ യോഗത്തിലാണ് മന്‍മോഹന്‍ സിങിന്റെ നിര്‍ദേശപ്രകാരം മുന്‍ കോണ്‍ഗ്രസ് എംപി കൂടിയായ കല്‍മാഡിയെ ചെയര്‍മാനായി നിയമിച്ചത്. സമിതി ചെയര്‍മാനായി നിയമിക്കേണ്ടത് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തി ആയിരിക്കണമെന്നാണ് ചട്ടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക