|    Dec 4 Sun, 2016 7:24 am
FLASH NEWS

കല്‍ക്കരിപ്പാടം: മുന്‍ എംപിക്കെതിരേ കുറ്റം ചുമത്തി

Published : 11th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ രാജ്യസഭാ എംപി വിജയ് ദര്‍ദ, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത എന്നിവരടക്കം ഏഴുപേര്‍ക്കെതിരേ പ്രത്യേക കോടതി കുറ്റംചുമത്തി. ഛത്തീസ്ഗഡില്‍ കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതില്‍ ക്രമക്കേട് കാണിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഡിസംബര്‍ 16ന് കേസില്‍ വാദം കേള്‍ക്കും.ദര്‍ദയ്ക്കും ഗുപതയ്ക്കും പുറമെ, മുതിര്‍ന്ന ഉദ്യോഗസ്ഥരായ കെ എസ് ക്രോഫ, കെ സി സമാരിയ, മെസേഴ്‌സ് ജെഎല്‍ഡി യവത്മാള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ ഡയറക്ടര്‍ മനോജ് കുമാര്‍ ജയസ്വാള്‍, വിജയ് ദര്‍ദയുടെ മകന്‍ ദേവേന്ദ്ര ദര്‍ദ എന്നിവരാണ് കുറ്റം ചുമത്തപ്പെട്ടവര്‍.കേസ് അവസാനിപ്പിക്കുന്ന സിബിഐ റിപോര്‍ട്ട് സ്വീകരിക്കാന്‍ 2014 നവംബര്‍ 20ന് കോടതി വിസമ്മതിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day