|    Dec 3 Sat, 2016 9:07 pm
FLASH NEWS

കല്ലേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെചായക്കടയ്ക്ക് തീയിട്ടു

Published : 22nd November 2016 | Posted By: SMR

വടകര: കല്ലേരി ക്ഷേത്രത്തിനു സമീപം ചായക്കട കത്തിനശിച്ചു. സിപിഎം പ്രവര്‍ത്തകന്‍ ചെട്ട്യാംകണ്ടിതാഴ സജീവന്റെ ചായക്കടയാണ് അഗ്നിക്കിരയായത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഫര്‍ണീച്ചറും ഷെഡും പൂര്‍ണമായും കത്തിയമര്‍ന്നു. ദിവസങ്ങളായി അടച്ച കട ഇന്നലെ തുറക്കാനിരിക്കെയാണ് അക്രമം. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. സിപിഎം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന ഇവിടെ ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ല. സാമൂഹിക വിരുദ്ധ ശക്തികള്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് തീവയ്‌പ്പെന്നു കരുതുന്നു. വടകര പോലിസ് സ്ഥലത്തെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day