|    Dec 3 Sat, 2016 7:12 pm
FLASH NEWS

കല്ലട ജലോല്‍സവം; ബോട്ട് ക്ലബ്ബുകള്‍ക്ക് ബോണസും ക്യാഷ് പ്രൈസും ലഭിച്ചില്ല

Published : 30th November 2016 | Posted By: SMR

ശാസ്താംകോട്ട: കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് നടന്ന കല്ലട ജലോല്‍സവത്തില്‍ പങ്കെടുത്ത പടിഞ്ഞാറേ കല്ലട അംബേദ്കര്‍ ബോട്ട് ക്ലബ്ബിന്റെ മണലി, ധന്യആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ  കാട്ടില്‍ തെക്കതില്‍, ഐത്തോട്ടുവ ബോട്ട് ക്ലബ്ബിന്റെ വേണുഗോപാല്‍, കിഴക്കേകല്ലട കണ്ഠകര്‍ണ്ണ ബോട്ടുക്ലബ്ബിന്റെ സാരഥി എന്നീ വള്ളങ്ങള്‍ക്ക് രണ്ട് മാസം കഴിഞ്ഞിട്ടും ബോണസും ക്യാഷ് പ്രൈസും നല്‍കിയില്ലെന്ന് പരാതി. ഇത് മൂലം  ക്ലബ്ബുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.ആലപ്പുഴയില്‍ നിന്ന് വന്ന വള്ളങ്ങള്‍ക്കും, പ്രാദേശിക വാദത്തിന്റെ അടിസ്ഥാനത്തില്‍ മണ്‍ട്രോതുരുത്തിലെ എല്ലാ വള്ളങ്ങള്‍ക്കും ജലോല്‍സവ കമ്മിറ്റി ഭാരവാഹികള്‍ ബോണസും ക്യാഷ് പ്രൈസും നല്‍കി.കഴിഞ്ഞ ഒക്ടോബര്‍ 20ന് ബോണസും ക്യാഷ് പ്രൈസും നല്‍കാമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാഴ്‌വാക്കായി. ഈ സാഹചര്യത്തില്‍ എംഎല്‍എയുടെയും ആര്‍ഡിഒയുടെയും ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുവാനും നിയമപരമായി മുന്നോട്ടു പോകുവാനുമാണ് ബോട്ട് ക്ലബ്ബുകളുടെ തീരുമാനം.വള്ളംകളി കഴിഞ്ഞ് ഒരു മാസത്തിനകം വരവ്-ചെവല് കണക്ക് അതരിപ്പിക്കുമെന്ന് സ്വാഗതസംഘം തീരുമാനിച്ചിരുന്നെങ്കിലും മുന്‍ വര്‍ഷത്തെപ്പോലെ ഇത്തവണയും ഇത്തവണയും വരവ്-ചെവല് കണക്ക് അവതരണം ഉണ്ടായിട്ടില്ലെന്നും ബോട്ട് ക്ലബ്ബുകള്‍ ആരോപിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day