|    Dec 8 Thu, 2016 3:40 am
FLASH NEWS

കല്ലടയാറ്റില്‍ ചാടിയ വൃദ്ധയെ രക്ഷപ്പെടുത്തി

Published : 24th October 2016 | Posted By: SMR

ശാസ്താംകോട്ട: കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച അറുപതുകാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ആറോടെ കുന്നത്തൂര്‍ പാലത്തിന് സമീപമായിരുന്നു സംഭവം. പോരുവഴി അമ്പലത്തുംഭാഗം കളരിക്കല്‍ അനീഷ് ഭവനില്‍ അംബികയാണ് ആറ്റില്‍ ചാടിയത്. രാവിലെയോടെ സ്വാകാര്യബസ്സിലെത്തിയ ഇവര്‍ കുന്നത്തൂര്‍ പാലത്തിന് സമീപമുള്ള കടവിലെടുത്ത് ചാടുകയായിരുന്നു. ഈ സമയം ആറ്റില്‍ കുളിക്കാന്‍ എത്തിയവര്‍ കൂടെ ചാടി അംബികയെ കരക്കെത്തിച്ച ശേഷം ശാസ്താംകോട്ട ഫയര്‍ഫോസില്‍ വിവരമറിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി അബോധാവസ്ഥയിലാസിരുന്ന അംബികയെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റില്‍ ചാടാനുള്ള കാരണം അറിവായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day