|    Dec 6 Tue, 2016 11:23 pm
FLASH NEWS

കലേ: ഒഴിപ്പിക്കപ്പെട്ടവര്‍ കഴിയുന്നത് താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍

Published : 29th October 2016 | Posted By: SMR

പാരിസ്: ഫ്രാന്‍സിന്റെ കലേ അഭയാര്‍ഥികേന്ദ്രം ഒഴിപ്പിച്ചതിനെ തുടര്‍ന്ന് ക്യാംപില്‍ അവശേഷിച്ച അന്തേവാസികള്‍ കഴിയുന്നത് താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍. ക്യാംപിന്റെ പരിസരങ്ങളിലും തെരുവോരങ്ങളിലുമായാണ് ഇവര്‍ രാത്രി കഴിഞ്ഞുകൂടിയതെന്ന് ഫ്രാന്‍സില്‍നിന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ക്യാംപില്‍ പൂര്‍ണമായും നശിക്കാത്ത കൂടാരങ്ങളില്‍ കുട്ടികളടക്കമുള്ള 100ഓളം അഭയാര്‍ഥികള്‍ പോലിസ് അനുമതിയോടെ താല്‍ക്കാലികമായി തങ്ങിയതായും റിപോര്‍ട്ടുകളില്‍ പറയുന്നു.
ക്യാംപിന്റെ തെക്കന്‍ പ്രദേശത്തുള്ള താല്‍ക്കാലിക സ്‌കൂളില്‍ ഇവര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിരുന്നു. കലേയിലെ അഭയാര്‍ഥികളില്‍ ചിലര്‍ ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേക്കെത്തിയതായും നഗരത്തിലെ തെരുവോരങ്ങളില്‍ കഴിയുന്നതായും റിപോര്‍ട്ടുകളില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day