|    Dec 6 Tue, 2016 5:38 pm
FLASH NEWS

കലിയുഗവരദന് ഇനി ഇ-കാണിക്കയും

Published : 25th November 2016 | Posted By: SMR

ശബരിമല: കലിയുഗവരദന് കാണിക്ക സമര്‍പ്പിക്കാന്‍ ഇനി ഇലക്‌ട്രോണിക് സംവിധാനവും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കാണിക്കയര്‍പ്പിക്കാനുള്ള സൈ്വപിങ് യന്ത്രം ധനലക്ഷ്മി ബാങ്കാണ് സന്നിധാനത്ത് സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം ആലപ്പുഴ സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. ബോര്‍ഡംഗം അജയ് തറയിലിന്റെ സാന്നിധ്യത്തിലായിരുന്നു ഇ-കാണിക്കയുടെ ഉദ്ഘാടനം. പണം നേരിട്ട് കൈകാര്യം ചെയ്യുമ്പോഴുള്ള ഒട്ടേറെ ബുദ്ധിമുട്ടുകള്‍ക്ക് ഇതിലൂടെ പരിഹാരമാവും. നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുള്‍പ്പെടെയുള്ളവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇ-കാണിക്ക ഏര്‍പ്പെടുത്തിയതെന്ന് അജയ് തറയില്‍ പറഞ്ഞു. സോപാനത്ത് ഇടതുവശത്തായുള്ള കൗണ്ടറിലാണ് സംവിധാനം ഒരുക്കിയത്.
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരമാവധി നല്‍കാവുന്ന തുകയ്ക്ക് പരിധിയില്ല. കുറഞ്ഞത് 10 രൂപയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കുറഞ്ഞത് ഒരു രൂപയും കാണിക്ക നല്‍കാം. എല്ലാ ബാങ്കുകളുടെയും എല്ലാതരം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഇവിടെ ഉപയോഗിക്കാം. നട തുറന്ന സമയത്തു മാത്രമേ ഇ-കാണിക്ക കൗണ്ടറും പ്രവര്‍ത്തിക്കൂ. ഉപയോഗം വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day