|    Dec 6 Tue, 2016 11:26 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കലാ-സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാഫ്കയുടെ ആദരം

Published : 6th November 2016 | Posted By: SMR

ജുബൈല്‍: ഓണം, ബലിപ്പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സാഫ്ക സോഷ്യല്‍ അലൈന്‍സ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ജുബൈലില്‍  ശ്രാവണ സന്ധ്യയൊരുക്കി.  രാവിലെ എട്ടിന് ആരംഭിച്ച ആഘോഷ ചടങ്ങില്‍ ഒട്ടേറെ കലാ, കായിക, സാഹിത്യ, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച സാംസ്‌കാരിക സമ്മേളനം ജുബൈല്‍ ദമ്മാം മേഖലയിലെ ക ലാ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരായ നാസര്‍ പെരു മ്പാവൂര്‍(ഗള്‍ഫ് തേജസ്), ടി സി ഷാജി, അജു ജോര്‍ജ് മുണ്ടപ്പള്ളി, മാലിക് മഖ്ബൂല്‍, ഡോ.ടെസി റോണി, ശിഹാബ് ഹസ്സന്‍, ബിജു പോള്‍ നീലീശ്വരം, ബാപ്പു തേഞ്ഞിപ്പാലം, തോമസ് മാത്യു മാമൂടാന്‍, റീജ അന്‍വര്‍, സാബു മേലതില്‍ (ഗള്‍ഫ് മാധ്യമം) എന്നിവരെ ആദരിച്ചു. ജുബൈലിലെ വിവിധ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രമുഖ വ്യക്തികളായ നൂഹ് പാപ്പിനിശ്ശേരി, പി പി ആന്റണി, അബ്ദുല്‍കരീം ഖാസിമി, ഇബ്രാഹീം കുട്ടി ആലുവ, അഷ്‌റഫ് മൂവാറ്റുപുഴ സംസാരിച്ചു. ബാപ്പു തേഞ്ഞിപ്പാലം, റഹീം പെരുമ്പാവൂര്‍, തോമസ് മാത്യു മാമൂടാന്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day