|    Dec 7 Wed, 2016 1:20 am
FLASH NEWS

കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധന തുടങ്ങി

Published : 22nd October 2016 | Posted By: SMR

mani

ചാലക്കുടി: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലിസ് സംഘം സുഹൃത്തുക്കളെ നുണപരിശോധനയ്ക്കു വിധേയരാക്കിത്തുടങ്ങി. ആറുപേരെയാണ് പരിശോധനയ്ക്കു വിധേയരാക്കുന്നത്. അനീഷിന്റെ നുണപരിശോധന ഇന്നലെ നടത്തി. മറ്റുള്ളവരെ പത്തുദിവസത്തിനുള്ളില്‍ പരിശോധനയ്ക്കു വിധേയരാക്കും. പീറ്റര്‍, മുരുകന്‍, വിബീഷ്, ജോബി, അരുണ്‍ എന്നിവരുടെ പരിശോധനയാണ് ഇനി നടക്കാനുള്ളത്. നേരത്തേ അന്വേഷണം നടത്തിക്കൊണ്ടിരുന്ന പോലിസ് ടീമാണ് തിരുവനന്തപുരത്ത് പരിശോധന നടത്തുന്നത്. കേസ് ഇതുവരെയും സിബിഐ ഏറ്റെടുത്തിട്ടില്ല. മണിയുടെ മരണത്തിനു മുമ്പ് കൂടെയുണ്ടായിരുന്നവരെയാണ് പരിശോധനയ്ക്കു വിധേയരാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day