|    Dec 11 Sun, 2016 1:29 pm
FLASH NEWS

കലാപമുണ്ടാക്കിയത് ആര്‍ എസ് എസുകാരാണ് സര്‍, കേസെടുക്കാനാവില്ല…

Published : 8th November 2016 | Posted By: Navas Ali kn

mp-police-bhopal_19_02_2014

വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചത് ആര്‍.എസ്.എസ്‌കാരായതിനാല്‍ കേസെടുക്കാനാവില്ലെന്ന് പോലിസ് റിപോര്‍ട്ട്്. മധ്യപ്രദേശിലെ പെറ്റ്‌ലവാഡ പോലിസാണ് ഝാബുവ എസ്പിക്ക്് ഇത്തരത്തിലൊരു റിപോര്‍ട്ട്്് നല്‍കിയത്്. കഴിഞ്ഞമാസം 12ന് മുഹറം ദിനാചരണത്തോടനുബന്ധിച്ച് പ്രദേശത്തുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിച്ച പോലിസ് സംഘം സംഭവം പഞ്ചായത്ത് തിരഞ്ഞെടുപ്പ്് മുന്നില്‍ കണ്ട്് ആസൂത്രണം ചെയ്ത കലാപമായിരുന്നുവെന്ന്് കണ്ടെത്തിയിരുന്നു. ആര്‍എസ്്എസ് ജില്ലാ  സഹ കാര്യവാഹക് ആകാശ് ചൗഹാന്‍ ,പിതാവ് മുകുന്ദ് ചൗഹാന്‍ എന്നിവരാണ് കലാപത്തിനു പിന്നിലെന്നും കണ്ടെത്തി. ഇവര്‍ക്കെതിരെ കേസെടുക്കാനുള്ള വകുപ്പുകള്‍ ഉണ്ടെങ്കിലും പ്രതികളുടെ ആര്‍.എസ്.എസ് ബന്ധവും ഭരണപരമായ വീക്ഷണവും കാരണം കേസെടുത്തിട്ടില്ലെന്നാണ് ഡിവൈ.എസ്.പി രാകേഷ് വ്യാസ് എസ്.പി. സഞ്ജയ് തിവാരിക്ക് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആകാശ് ചൗഹാന്റെ നേതൃത്വത്തില്‍ 150 അംഗങ്ങളുള്ള ഗോസംരക്ഷണ സേനയും പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതായി പോലിസ് പറയുന്നു. കാലികളെ കയറ്റിപോകുന്ന ലോറികള്‍ ബൈക്കില്‍ പിന്‍തുടര്‍ന്ന് അവരില്‍ നിന്നും പണം ഈടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 2015 ഡിസംബറില്‍ നബിദിനാഘോഷ സമയത്ത് നാട്ടില്‍ കലാപമുണ്ടാക്കാനും ആകാശ് ചൗഹാന്‍ ശ്രമിച്ചിരുന്നുവെന്നും രഹസ്യറിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ ഉള്‍പ്പെട്ട നിരവധി അക്രമസംഭവങ്ങളുണ്ടെങ്കിലും കേസെടുക്കാനാവില്ല എന്നും ഡിവൈ.എസ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,490 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക