|    Dec 3 Sat, 2016 5:48 am
FLASH NEWS

കലക്‌ടേഴ്‌സ് ഇലവനെതിരേ ഗോള്‍മഴ തീര്‍ത്ത് ചില്‍ഡ്രന്‍സ്‌ഹോം കുട്ടികള്‍

Published : 19th November 2016 | Posted By: SMR

കോഴിക്കോട്: ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച് ജില്ലാ സബ്ജഡ്ജ് ആര്‍ എല്‍ ബൈജുവിന്റെ നേതൃത്വത്തില്‍ കലക്‌ടേഴ്‌സ് ഇലവനും ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ ടീമും മൈതാനത്ത് നിറഞ്ഞ് കളിച്ചപ്പോള്‍ കോഴിക്കോടിന് ലഭിച്ചത് മികച്ചൊരു സായാഹ്നം. ചൈല്‍ഡ്‌ലൈന്‍ സേദോസ്തി കാംപയിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോളില്‍ കലക്ടറുടെ ടീമിനെ  ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് കീഴടക്കി ചില്‍ഡ്രന്‍സ് ഇലവന്‍ കരുത്ത് തെളിയിച്ചു. മല്‍സരത്തില്‍ ആദ്യാവസാനം നിറഞ്ഞു കളിച്ച വിദ്യാര്‍ഥികളുടെ ടീമിനായി അഫ്‌സല്‍ ഹാട്രിക്ക് നേടിയപ്പോള്‍ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍, അനീഷ് എന്നിവര്‍ ഇരട്ടഗോള്‍ നേട്ടം ആഘോഷിച്ചു. അവിനേഷ്, സുബാഷ്, അജിത്ത് എന്നിവര്‍ ഓരോ ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. അതേസമയം ഗോ ള്‍മഴ കണ്ട മത്സരത്തില്‍ കലക്‌ടേഴ്‌സ് ഇലവനുവേണ്ടി 34ാം മിനിറ്റില്‍ പ്രസ്‌ക്ലബ്ബ് പ്രഡിഡന്റ് കമാല്‍ വരദൂര്‍ ആശ്വാസഗോള്‍ കണ്ടെത്തി. കലക്ടറുടെ ടീമിന്റെ ഗോളിയായ അസിസ്റ്റന്റ് കലക്ടര്‍ കെ ഇമ്പശേഖര്‍ മികച്ച സേവുകളോടെ കൈയടി നേടി. കലക്‌ടേഴ്‌സ് ഇലവനുവേണ്ടി അസി. പോലിസ് കമ്മീഷണര്‍ ഇ പി പൃഥ്വിരാജ്, മേഖലാശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി എസ് രാമചന്ദ്രന്‍, ചൈല്‍ഡ് ലൈന്‍ കോ-ഓഡിനേറ്റര്‍ എം പി മുഹമ്മദലി, ചൈല്‍ഡ്‌ലൈന്‍ അംഗം ഹൈദരലി, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി പി രാധാകൃഷ്ണന്‍, സി ആര്‍ സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി, അല്‍ഹിന്ദ് പ്രതിനിധി കെ പി ഫായിസ്, മുരളീധരന്‍ എന്നിവരും ജെഴ്‌സിയണിഞ്ഞു. ജില്ലാ ജഡ്ജ് എം ആര്‍ അനിത, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ സോമന്‍, സിറ്റി പോലിസ് കമ്മീഷണര്‍ ഉമ ബെഹ്‌റ, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ പ്രഫ. ഇ പി ഇമ്പിച്ചികോയ, മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗോഡ്വിന്‍ സാംസാജ,് അല്‍ഹിന്ദ് ഡയറക്ടര്‍ കെ പി നൂറുദ്ദീന്‍, ഡോ. ബിജു ജേക്കബ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. വിജയികള്‍ക്ക് സബ്ജഡ്ജ് ആര്‍ എല്‍ ബൈജു ട്രോഫി സമ്മാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day