|    Dec 5 Mon, 2016 10:07 pm
FLASH NEWS

കലക്ടറുടെ ഉത്തരവ് കാറ്റില്‍പ്പറത്തി കൊടവത്ത്കുന്നില്‍ അനധികൃത മണ്ണെടുപ്പെന്ന് പരാതി

Published : 28th October 2016 | Posted By: SMR

മാള: മണ്ണ് ഘനനം കര്‍ശനമായി നിരോധിച്ചിട്ടുള്ള കൊടവത്ത് കുന്നില്‍ അനധികൃത മണ്ണെടുപ്പ് നടത്തുന്നതായി പരാതി. കലക്്ടറുടെ നിരോധന ഉത്തരവ് മുഖവിലക്കെടുക്കാതെയാണ് മണ്ണെടുപ്പ് നടക്കുന്നതെന്നും പഞ്ചായത്ത് അധികൃതര്‍ മണ്ണെടുപ്പിന് കൂട്ടുനില്‍ക്കുകയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. കൊടവത്ത്കുന്ന് ജലസംഭരണിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ മണ്ണെടുപ്പ് ജില്ലാ കലക്ടര്‍ നിരോധിച്ചിട്ടുണ്ട്. കോട്ടമുറി കൊടിയന്‍ ജോര്‍ജ്ജിന്റെ ഭാര്യ ലില്ലിക്കും അയല്‍വാസി ജിജിക്കും മണ്ണ് ഘനനത്തിന് അനുമതി നല്‍കണമെന്നും എസ്‌ഐയുടെ സഹായം നല്‍കണമെന്നും ഇക്കഴിഞ്ഞ ഒന്‍പതാം തിയ്യതി ലെറ്റര്‍ ഹെഡിലൂടെ മാള എസ്‌ഐക്ക് എഴുതിയ ശുപാര്‍ശയില്‍  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടിരുന്നു. ലില്ലിയുടെയും ജിജിയുടെയും പുരയിടങ്ങളുടെ അതിരുകളില്‍ നാലുമീറ്റര്‍ ഉയരത്തില്‍ മതില്‍ പോലെ മണ്‍തിട്ട ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. കുട്ടികള്‍ കളിക്കുന്നയിടമായതിനാല്‍ അപകട ഭീഷണിയുണ്ട്. അതിനാല്‍ മണ്‍തിട്ട നീക്കം ചെയ്യാന്‍ അനുമതി നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. അനിയന്ത്രിതമായ മണ്ണെടുപ്പ് മൂലം 30 ലക്ഷം സംഭരണ ശേഷിയുള്ള കൊടവത്ത്കുന്ന് ജലസംഭരണി അപകടാവസ്ഥയില്‍ ആയപ്പോള്‍ പത്ത് വര്‍ഷം മുന്‍പ് ജില്ലാ കലക്ടര്‍ സ്ഥിരമായ നിരോധനം ഏര്‍പ്പെടുത്തിയതാണ്. ആ നിരോധനം നിലനില്‍ക്കേയാണ്  മണ്ണ് ഘനനം നടത്താന്‍ പഞ്ചായത്ത് ഭരണക്കാര്‍ തന്നെ ഒത്താശ ചെയ്തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day