|    Dec 4 Sun, 2016 11:38 am

കറുപ്പ് കടത്തിനെതിരെ ഡ്രോണുമായി മാല്‍ഡ പോലീസ്

Published : 5th November 2016 | Posted By: mi.ptk

drone

മാല്‍ഡ: ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയിലെ അനധികൃത കറുപ്പ് കടത്ത് തടയാന്‍ ഡ്രോണുമായി പൊലീസ്. എക്‌സൈസും ജില്ലാ ഭരണകൂടവും ശ്രമിച്ചിട്ടും ഫലം കാണാതെ പോയതിനാലാണ് മാല്‍ഡാ ജില്ലയിലെ കറുപ്പ് കടത്ത് തടയാന്‍ മാല്‍ഡ പോലീസ് ഡ്രോണുമായി രംഗത്തെത്തിയത്. ലഹരിക്കടത്ത് സൂക്ഷ്മമായിനിരീക്ഷിക്കുന്നതിന് ഡ്രോണ്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതായി ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ കൈവശം നിലവിലുള്ള ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ചില ഉദ്യോഗസ്ഥര്‍ ഇതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥലത്തെ പഞ്ചായത്ത് അധികൃതരില്‍ നിന്ന് ഇതിനാവശ്യമായ സഹകരണങ്ങള്‍  തേടിയിട്ടുണ്ടെന്നും ഉദ്യേഗസ്ഥന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day