|    Dec 11 Sun, 2016 3:28 pm
FLASH NEWS

കറന്‍സി പ്രശ്‌നം സമ്പദ് വ്യവസ്ഥയെ തകരാറിലാക്കുന്നു: ഉമ്മന്‍ചാണ്ടി

Published : 19th November 2016 | Posted By: SMR

കൊല്ലം: കറന്‍സി പിന്‍വലിക്കല്‍മൂലം രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം ബുദ്ധിമുട്ടുകയാണെന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആകെ തകരാറിലായിരിക്കുകയാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെട്ടിടനിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന പ്രതിനിധി സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തെ 86 ശതമാനം കറന്‍സികളും ആയിരം, അഞ്ഞൂറ് രൂപ ആയിരുന്നത് പിന്‍വലിച്ചത് യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു. അതുകൊണ്ടാണ് പത്ത് ദിവസം കഴിഞ്ഞിട്ടും ജനങ്ങള്‍ ബുദ്ധിമുട്ടുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷമാണ് ആയിരം,അഞ്ഞൂറ് രൂപ നോട്ടുകളില്‍ 33മുതല്‍ 36 ശതമാനം വരെ വര്‍ധനവ് വരുത്തിയത്. കറന്‍സി പ്രശ്‌നം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് തൊഴിലാളികളെയാണ്. ജോലിയും കൂലിയും ഇല്ലാത്ത അവസ്ഥയാണ് രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ശൂരനാട് രാജശേഖരന്‍, കെസി രാജന്‍, അഡ്വ. എ ഷാനവാസ് ഖാന്‍, നെടുങ്ങോലം രഘു, കെ ആര്‍ വി സഹജന്‍, വപിന ചന്ദ്രന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക