|    Dec 5 Mon, 2016 1:57 pm
FLASH NEWS

കറന്‍സി പിന്‍വലിക്കല്‍: വ്യാപക പ്രതിഷേധം

Published : 16th November 2016 | Posted By: SMR

കോഴിക്കോട്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ജനരോഷം ശക്തം. നോട്ടുകള്‍ പിന്‍വലിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിസന്ധി പരിഹരിക്കപ്പെടാതായതോടെ ക്ഷമകെട്ട ജനം കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങി.— നഗരത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി പ്രതിഷേധ സമരങ്ങള്‍ നടന്നു. നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്നും ഡിസംബര്‍ 31 വരെ പഴയ കറന്‍സികള്‍ വിനിമയം ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ രാവിലെ ബിഎസ്എന്‍എല്‍ മാനാഞ്ചിറ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.— ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി പി സുലൈമാന്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി ആദായനികുതി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ പ്രസിഡന്റ് എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗം ഫഹദ് ഖാന്‍ സംസാരിച്ചു. സിപിഐ എസ്ബിഐ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.— ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു.— എം കെ എം കുട്ടി അധ്യക്ഷനായി. കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തിലും ആദായ നികുതി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടന്നു. സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ആര്‍ബിഐ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഡിസിസി പ്രസിഡന്റ് കെ സി അബു ഉദ്ഘാടനം ചെയ്തു. ദിനേശ് പെരുമണ്ണ അധ്യക്ഷനായി.— ആള്‍ കേരള ലോട്ടറി ഏജന്റ്‌സ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഹെഡ്‌പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day