|    Dec 4 Sun, 2016 1:13 am
FLASH NEWS

കറന്‍സി പരിഷ്‌കാരം കുത്തകകളെ സംരക്ഷിക്കാന്‍: കോടിയേരി

Published : 14th November 2016 | Posted By: SMR

എടക്കര: സാധാരണക്കാര്‍ പെണ്‍മക്കളെ കെട്ടിക്കാനും വായ്പ തിരിച്ചടയ്ക്കാനും കരുതിവച്ചിരുന്ന പണത്തിന് വരുമാന നികുതി ഒടുക്കേണ്ട സാഹചര്യം സൃഷ്ടിച്ച നരേന്ദ്രമോദി കോടികള്‍ നിക്ഷേപിച്ച അദാനിയെയും അംബാനിയെയും സംരക്ഷിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം വഴിക്കടവ് ലോക്കല്‍ കമ്മിറ്റി ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണം പിടിച്ചെടുക്കാന്‍ എന്ന പേരില്‍ മോദി നോട്ടുകള്‍ പിന്‍വലിച്ച നടപടി സാധാരക്കാരന്റെ നട്ടെല്ലൊടിക്കുകയാണ് ചെയ്തത്. കാര്‍ഷികമടക്കമുള്ള സര്‍വ മേഖലകളിലും സ്തംഭനാവസ്ഥ സൃഷ്ടിക്കുകയാണ് ഈ നടപടി. നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുമ്പ് തന്നെ പല ബിജെപി നേതാക്കളുടെയും പക്കല്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ എത്തിയിരുന്നു. കള്ളപ്പണക്കാര്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കി അവരുടെ കള്ളപ്പണം മാറാന്‍ മോദി അവസരം നല്‍കി. നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ തലേന്ന് ബിജെപിയുടെ പാര്‍ട്ടി അക്കൗണ്ടിലേക്ക് കോടികളാണ് ഒഴുകിയത്. ഇതനേ്വഷിക്കാന്‍ ജുഡീഷ്യല്‍ അനേ്വഷണം നടത്തണം. ഇതെല്ലാം കഴിഞ്ഞ് സഹകരണ ബാങ്കുകള്‍ തകര്‍ക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോദി നടത്തിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളെ പൊരിവെയില്‍ വരിനിര്‍ത്തി മോദി ജപ്പാനില്‍ ഡാന്‍സ് കളിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ ടി കെ ഹംസ, പി കെ ൈസനബ, വയനാട് എംഎല്‍എ സി കെ ശശീന്ദ്രന്‍, നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍, കോട്ടയം ജില്ലാ സിഐടിയു നേതാവ് റെജി സക്കറിയ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോര്‍ജ് കെ ആന്റണി, ടി പി ജോര്‍ജ്, എടക്കര ഏരിയാ സെക്രട്ടറി എം ആര്‍ ജയചന്ദ്രന്‍, നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ പദ്മാക്ഷന്‍, ഇ എ സുകു, പി ടി സാവിത്രി, പി സി നാഗന്‍, ചന്ദ്രന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day