|    Dec 10 Sat, 2016 12:44 am
FLASH NEWS

കറന്‍സി നിരോധനത്തില്‍ ഒരു രക്തസാക്ഷി കൂടി

Published : 21st November 2016 | Posted By: Navas Ali kn

farmer-suicide

കേന്ദ്രസര്‍ക്കാറിന്റെ കറന്‍സി നിരോധനത്തെ തുടര്‍ന്ന് ജീവന്‍ വെടിഞ്ഞവരില്‍ ഒരാള്‍ കൂടി. എരുമേലി കണമല പമ്പാവാലിയില്‍ ഓമനക്കുട്ടന്‍ പിള്ള (73) ആണ് സമ്പാദ്യമായി ബാങ്കില്‍ സൂക്ഷിച്ച പണം പിന്‍വലിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കണമല സര്‍വ്വീസ് ബാങ്കില്‍ ഓമനക്കുട്ടന്‍ പിള്ളക്ക് നാലു ലക്ഷം രൂപ നിക്ഷേപമായി ഉണ്ടായിരുന്നു. അത്യാവശ്യം വന്നപ്പോള്‍ ഇത് പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 258 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day