|    Dec 4 Sun, 2016 3:18 am
FLASH NEWS

കറന്‍സി നിരോധനം പരിഭ്രാന്തി സൃഷ്ടിച്ചു: എസ്ഡിപിഐ

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ 86.4 ശതമാനം കറന്‍സിയും പെട്ടെന്ന് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വമായ പരിഭ്രാന്തിയാണു സൃഷ്ടിച്ചിരിക്കുന്നതെന്നു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. ജനങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധവും നടുക്കവും ഉണ്ടാക്കിയ മോദി സര്‍ക്കാരിന്റെ നടപടി മതിപ്പുണ്ടാക്കാനുള്ള വിഫലശ്രമമാണെന്നാണ് വ്യക്തമാവുന്നതെന്ന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ വിചിത്രവും ഏകാധിപത്യപരവുമായ നടപടി സമാനതകളില്ലാത്ത പ്രശ്‌നങ്ങള്‍ക്ക് കാരണമായി. രാജ്യത്തെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണു കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധ പരിപാടികളും നയങ്ങളും നടപ്പാക്കുന്നത്. രാജ്യത്തെ വിവിധ സാംസ്‌കാരിക, മത വൈവിധ്യങ്ങളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമം ഇത്തരം പ്രശ്‌നങ്ങളില്‍ ഒന്നാണ്. കസ്റ്റഡി കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളും നീതിനടപ്പാക്കുന്നതിനുള്ള ഒരു എളുപ്പവഴിയായി തീര്‍ന്നിരിക്കുന്നു. മാല്‍കന്‍ഗിരിയില്‍ 39 പേരെ കൊന്നതും ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരായ എട്ടുപേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നതും ഇതിനുദാഹരണമാണ്. ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ തലവന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരേ യുഎപിഎ ചുമത്തി കേസുകള്‍ എടുക്കുമ്പോള്‍ വര്‍ഗീയ വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്ന രാംസേന, ഹിന്ദു യുവവാഹിനി, സനാതന്‍ സന്‍സ്ഥ നേതാക്കളോട് അയഞ്ഞ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ രാജ്യത്ത് വര്‍ഗീയ അജണ്ടയാണു നടപ്പാക്കിവരുന്നത്. ഇപ്പോള്‍ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഈ അജണ്ട സ്ഥാപനവല്‍ക്കരിക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്.
പാര്‍ട്ടി അതിന്റെ രൂപീകരണകാലം മുതല്‍ രാജ്യത്തെ വര്‍ഗീയ മുതലാളിത്ത കൂട്ടുകെട്ടിനെതിരായ പോരാട്ടത്തിലാണെന്നും ഈ പോരാട്ടം തുടരുമെന്നും എസ്ഡിപിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day