|    Dec 8 Thu, 2016 3:42 am
FLASH NEWS

കറന്‍സി നിരോധനം തെരുവുകളില്‍ ലഹള ഉണ്ടാക്കുമെന്ന് സുപ്രിം കോടതി

Published : 18th November 2016 | Posted By: Navas Ali kn

supremecourt
കറന്‍സി നിരോധനത്തിന്റെ പേരില്‍ കേന്ദ്രത്തിന് രണ്ടാം തവണയും സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. കറന്‍സി നിരോധനം തെരുവുകളില്‍ ലഹളയുണ്ടാക്കുമെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടു. 500, 1000 കറന്‍സികള്‍ നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ ഈ അഭിപ്രായം ഉന്നയിച്ചത്. നിങ്ങള്‍ 500, 1000 കറന്‍സികള്‍ നിരോധിച്ചു, എന്നാല്‍ 100 രൂപ കറന്‍സികള്‍ക്ക് എന്തു പറ്റിയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങള്‍ പ്രയാസപ്പെടുന്നത് നിങ്ങള്‍ കാണുന്നില്ലേ. അത് പരിഹരിക്കാന്‍ നടപടികള്‍ എടുത്തേ പറ്റൂ. കോടതിയെ സമീപിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടഞ്ഞാല്‍ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ എങ്ങനെയാണ് കഴിയുക. ജനങ്ങള്‍ അക്രമാസക്തരായിട്ടുണ്ട്. അവര്‍ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. അവര്‍ ഇതു കാരണം പ്രയാസപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് തര്‍ക്കമുണ്ടോയെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്്തകിയോട് കോടതി ചോദിച്ചു. തര്‍ക്കമില്ലെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി.
നിങ്ങള്‍ വരും ദിവസങ്ങളില്‍ ജനങ്ങളുടെ പ്രയാസം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നില്ലേ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നതെന്നും കോടതി ഓര്‍മിപ്പിച്ചു. എന്നിട്ട് നിങ്ങള്‍ മാറിയെടുക്കാവുന്ന തുക 2000 ആക്കി കുറയ്ക്കുകയാണ് ചെയ്തത്. എന്താണ് നിങ്ങളുടെ പ്രശ്‌നമെന്നും കോടതി ചോദിച്ചു. കേസ് വീണ്ടും നവംബര്‍ 25ന് പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 315 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day