|    Dec 8 Thu, 2016 1:43 am
FLASH NEWS

കറന്‍സി നിരോധനം; ജില്ലയിലെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

Published : 21st November 2016 | Posted By: SMR

കഞ്ചിക്കോട്:  കറന്‍സി നിരോധനം നടപ്പാക്കിയതോടെ ജില്ലയിലെ ക്ഷീരകര്‍ഷക മേഖല വന്‍ പ്രതിസന്ധിയില്‍. ക്ഷീരക ര്‍ഷകര്‍ക്ക് ആഴ്ചയിലൊരിക്കലായിരുന്നു സംഘങ്ങള്‍ വഴി പണം നല്‍കിയിരുന്നത്. എന്നാല്‍ നോട്ട് പ്രതിസന്ധിക്ക് ശേഷം ഇതു വരെ കര്‍ഷകര്‍ക്ക് പണം ലഭ്യമായിട്ടില്ല. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് കര്‍ഷകര്‍ക്ക് പാല്‍വില നല്‍കാറുള്ളത്. ആഴ്ചതോറും ലഭിക്കുന്ന ഈ പണം കൊണ്ടാണ് ക്ഷീരകര്‍ഷകരുടെ കുടുംബങ്ങള്‍ ജീവിക്കുന്നത്. ഈ പണം ഉപയോഗിച്ചാണ്  പശുകള്‍ക്ക് കാലിത്തീറ്റ, തവിട്, പുല്ല് എന്നിവയെല്ലാം വാങ്ങിയിരുന്നത്. എന്നാല്‍ ദിവസങ്ങളായി ഇതെല്ലാം മുടങ്ങിയിരിക്കുകയാണ്. കാലിത്തീറ്റമാത്രം ഒരു ചാക്ക് (50 കിലോ) വാങ്ങാന്‍ 1,030 രൂപ വേണം. ഒരു കര്‍ഷകന്‍ സാധാരണ ഗതിയില്‍ ആഴ്ചയില്‍ അഞ്ചു ദിവസം കൊണ്ട് 100 ലിറ്റര്‍ പാല്‍ ക്ഷീരസംഘത്തിനു നല്‍കും. സംഘങ്ങള്‍  ക്ഷീരകര്‍ഷകര്‍ക്ക്  നല്‍കുന്നത് 30.50 പൈസയാണ്. 100 ലിറ്റര്‍ പാല്‍ നല്‍കിയാല്‍ ഇതിനുമാത്രം 3,00 0 രൂപ വരും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമമനുസരിച്ച് 2000 രൂപയെ എടിഎമ്മില്‍ നിന്ന് ലഭിക്കൂ.  അപ്പോഴും 1000 രൂപ ബാക്കിയാവും. ഇതിനുപുറമേ കര്‍ഷകര്‍ക്ക് നല്‍കേണ്ട കാലിത്തീറ്റ സബ്‌സിഡി, ബോണസ്, ഇന്‍സെന്റീവ് എന്നിവയും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.  ഇനി അക്കൗണ്ടിലുള്ള പണം മുഴുവന്‍ പിന്‍വലിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാ ര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്  എന്നിവയുമായി കര്‍ഷകന്‍ ബാങ്കില്‍ പോയി വരിനില്‍ക്കണം. ക്ഷീരകര്‍ഷരുടെ കൈയില്‍ പാന്‍ കാര്‍ഡില്ല. ജില്ലയില്‍ 293 ആപ്‌കോസ് (ആനന്ദ്മാതൃകാ)  സംഘങ്ങളും 23 പരമ്പരാഗത സംഘങ്ങളുമടക്കം 316 ക്ഷീരസംഘങ്ങളാണുള്ളത്.  35000 ത്തോളം ക്ഷീരകര്‍ഷകര്‍ ജില്ലയിലുണ്ട്. ക്ഷീരസംഘങ്ങള്‍ സംഭരിച്ച് മില്‍മക്ക് പ്രതിദിനം 2.47 ലക്ഷം ലിറ്റര്‍ നല്‍കുന്നു. ഇതിനുപുറമെ നേരിട്ടുള്ള വില്‍പ്പന നടത്തുന്നവര്‍ പ്രതിദിനം 1.50 ലക്ഷം ലിറ്ററും വില്‍ക്കുന്നുണ്ട്. ആകെ 3.97 ലക്ഷം ലിറ്റര്‍ പാലാണ് ജില്ലയില്‍ മാത്രം വില്‍ക്കുന്നത്. ഇതിനുമാത്രം 1,19,10,000 കോടി രൂപ വിതരണം ചെയ്യാനുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതനുസരിച്ച് ക്ഷീരകര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാമെന്നറിയിച്ചിട്ടുണ്ട്. എന്നാല്‍ മിക്ക ക്ഷീരകര്‍ഷകര്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ലാത്തത്  വിനയായിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day