|    Dec 9 Fri, 2016 11:14 am

കറന്‍സി നിരോധനം കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കാന്‍: നസറുദ്ദീന്‍ എളമരം

Published : 2nd December 2016 | Posted By: SMR

കണ്ണനല്ലൂര്‍: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ട് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ സൃഷ്ടിച്ചത് കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കുപ്പെടുന്നതിന് വേണ്ടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നസറുദ്ദീന്‍ എളമരം പറഞ്ഞു. ഏക സിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍, രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാന്‍ നിഗൂഢശ്രമം, സംസ്ഥാന സര്‍ക്കാര്‍ മതേതരമാവുക എന്നീ പ്രമേയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള പദയാത്രകളുടെ ഭാഗമായി കുണ്ടറ മണ്ഡലം കമ്മറ്റിയുടെ സമാപന പൊതു സമ്മേളനം കണ്ണനല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണ നയങ്ങള്‍ തീരുമാനിക്കുന്നത് കോര്‍പറേറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. പോലിസിനെ കയറൂരി വിടുമെന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ കുന്നുംപുറം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ജില്ലാ ട്രഷറര്‍ റസാഖ് അയത്തില്‍ എസ്ഡിടിയു ജില്ലാ സെക്രട്ടറി സുധീര്‍ കടപ്പാക്കട, ജില്ലാ കമ്മിറ്റി അംഗവും കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലറുമായ നിസാര്‍ ചാത്തിനാംകുളം, എസ്ഡിപിഎ മണ്ഡലം വൈസ് പ്രസിഡന്റ് നൗഷാദ് കേരളപുരം, സെക്രട്ടറി ഹകീം കുരീപ്പള്ളി, ഇര്‍ഷാദ് കുളപ്പാടം, ട്രഷറര്‍ അലി മേക്കോണ്‍, കൊറ്റങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റിയാദ് കേരളപുരം, തൃക്കോവില്‍വട്ടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, നെടുംമ്പന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷെരീഫ് മുട്ടയ്ക്കാവ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം റിയാസ് കണ്ണനല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day