|    Dec 3 Sat, 2016 12:13 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കറന്‍സി ഗള്‍ഫില്‍ മാറ്റുന്നതിന് സംവിധാനമുണ്ടാക്കുമെന്ന് മന്ത്രി

Published : 18th November 2016 | Posted By: G.A.G

currency-old

ദോഹ: ഇന്ത്യയില്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് വിദേശകാര്യ സഹമന്ത്രി വി കെ സിങ്. പ്രവാസി ഇന്ത്യക്കാരുടെയും ഗള്‍ഫ് മേഖലയിലെ മണി എക്‌സ്‌ചേഞ്ചുകളുടെയും ഉടമസ്ഥതയിലുള്ള നോട്ടുകള്‍ മാറ്റുന്നതിന് സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ടുകള്‍ പൊടുന്നനെ നിരോധിച്ചത് ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിെല പ്രവാസികളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഐസിസി പ്രസിഡന്റ് കെ ഗിരീഷ്‌കുമാറിനാണ് വി കെ സിങ് പ്രശ്‌നപരിഹാരമുണ്ടാവുമെന്ന് ഉറപ്പുനല്‍കിയത്. പ്രവാസി ഭാരതീയ ദിവസുമായി ബന്ധെപ്പട്ട് വിദേശകാര്യമന്ത്രാലയം ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഗിരീഷ്‌കുമാര്‍ വിഷയം വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പ്രവാസികളുടെ നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനും വ്യക്തമായ നടപടി സ്വീകരിക്കുന്നതിനും വിഷയം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെ അറിയിക്കുമെന്ന് സിങ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 460 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day