|    Dec 7 Wed, 2016 1:25 am
FLASH NEWS

കര്‍ഷക സമരം ഒരാഴ്ച പിന്നിട്ടു; തിരിഞ്ഞുനോക്കാതെ അധികൃതര്‍

Published : 3rd November 2016 | Posted By: SMR

മുക്കം: കൃഷിഭവന്‍ മുഖേന സംഭരിച്ച നാളികേരത്തിന്റെ വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തി വരുന്ന ശയന സമരം ഒരാഴ്ച പിന്നിട്ടു. കൂടരഞ്ഞി മുണ്ടനാനിക്കല്‍ ജോസഫ് ആണ് കൂടരഞ്ഞി കൃഷി ഭവനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തി വരുന്നത്. ജോസഫ് കൃഷി ഭവനില്‍ അഞ്ച് മാസം മുമ്പ് നല്‍കിയ ഒരു ടണ്ണോളം പച്ച തേങ്ങക്ക് 25000 രൂപയാണ് ലഭിക്കാനുള്ളത്. ഇത്തരത്തില്‍ കൂടരഞ്ഞി ഉള്‍പ്പെടെ മലയോര മേഖലയിലെ കൃഷിഭവനുകളില്‍ ശരാശരി 25 ലക്ഷത്തോളം രൂപ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം 17 കോടിയിലധികം കുടിശ്ശികയാണ്.മുഴുവന്‍ കര്‍ഷകര്‍ക്കുമായി ജോസഫ് നടത്തി വരുന്ന ശയന സമരം ഒരാഴ്ച പിന്നിട്ടങ്കിലും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല. നിയമസഭ നടക്കുന്ന സമയമായതിനാല്‍ എംഎല്‍എ ഇടപെട്ട് വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജോസഫിന്റെ സമരത്തിന് അനുദിനം പിന്തുണയും ഏറി വരുന്നുണ്ട്. ഫാര്‍മേഴ്‌സ് റിലീഫ് ഫോറം, കാരാട്ടുപാറ കര്‍ഷക സ്വാശ്രയ സംഘം, വിവിധ സംഘടനകള്‍ തുടങ്ങിയവര്‍ പിന്തുണയുമായെത്തി. കാരാട്ടുപാറ കര്‍ഷക സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ കൂടരഞ്ഞിയില്‍ പ്രകടനം നടത്തി. ദേവസ്യ കൂടിയാനിയില്‍, കെ ടി ജയിംസ്, ഇ ജെ ബര്‍ണാഡ്, പി എം കുര്യാച്ചന്‍, എന്‍ ജെ വര്‍ഗ്ഗീസ്, പി പി ജോസ്, സണ്ണി പെരികിലം താപ്പില്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day