|    Dec 2 Fri, 2016 11:32 pm
FLASH NEWS

കര്‍ണ്ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിച്ചു

Published : 10th November 2016 | Posted By: Navas Ali kn

tippu
കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ടിപ്പു സുല്‍ത്താന്റെ ജന്മദിനം കര്‍ണ്ണാടക സര്‍ക്കാര്‍ ആഘോഷിച്ചു. മംഗളുരുവില്‍ ജില്ലാ ചുമതലയുള്ള മന്ത്രി ബി രാമനാഥ റായ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വികര്‍ രചിച്ചവയാണ് ചരിത്രങ്ങളെന്നും അവരൊന്നും കള്ളം പറയുന്നവരായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്, ടിപ്പു സുല്‍ത്താനെതിരെ മാത്രമല്ല ഇത്തരം പ്രചരണങ്ങള്‍. ടിപ്പു ജയന്തി ആഘോഷത്തെ എതിര്‍ക്കുന്നവര്‍ക്ക് അതിന് എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അസത്യം പ്രചരിപ്പിക്കുന്നവര്‍ ദേശവിരുദ്ധരാണെന്നും റായ് പറഞ്ഞു.
ടിപ്പു ജയന്തി ആഘോഷം തടയുമെന്ന് സംഘ്പരിവാരത്തിന്റെ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. 2000ത്തോളം സംഘ്പരിവാര നേതാക്കളെയും പ്രവര്‍ത്തകരെയും മുന്‍കരുതല്‍ തടവെന്ന നിലയില്‍ കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റു ചെയ്തിരുന്നു. ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കായി 60000ത്തോളം പോലിസ്, അര്‍ധസൈനിക അംഗങ്ങളെയാണ് സംസ്ഥാനത്താകമാനം വിന്യസിച്ചിരുന്നത്. ടിപ്പു ജയന്തിയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം കലാപമുണ്ടായ കുടകില്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 689 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day