|    Dec 7 Wed, 2016 1:22 am
FLASH NEWS

കര്‍ണാടകയില്‍ നിന്ന് സിഗരറ്റ് കടത്ത് വ്യാപകം

Published : 8th November 2016 | Posted By: SMR

ഇരിട്ടി: കര്‍ണാടകയില്‍ നിന്നു സംസ്ഥാനത്തേക്ക് സിഗരറ്റ് കടത്ത് വ്യാപകം. കര്‍ണാടകയെ അപേക്ഷിച്ച് സംസ്ഥാനത്ത് സിഗരറ്റിന് വില്‍പന നികുതി ഉയര്‍ന്നതാണ് സിഗരറ്റ് അനിയന്ത്രിതമായി കടത്താന്‍ കാരണം. കര്‍ണാടകയല്‍ 20 ശതമാനമാണ് സിഗരറ്റിന് നികുതിയെങ്കില്‍ സംസ്ഥാനത്ത് 30 ശതമാനമാണ്. നികുതിയുടെ വര്‍ധനവ് മൂലമുള്ള വില വ്യത്യാസം മൂലം വന്‍ ലാഭമാണ് കടത്തുന്നവര്‍ നേടുന്നത്. സിഗരറ്റിന് ഒരു പായ്ക്കിന്റെ വില കര്‍ണാടകയില്‍ 54 രൂപയാണെങ്കില്‍ സംസ്ഥാനത്ത് 58 രൂപയാണ്. വില്‍സിനും ഫില്‍ട്ടറിനും ഏഴ് രൂപയോളം വില വ്യത്യാസമുണ്ട്. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് കടത്തുകയായിരുന്ന 30 ലക്ഷത്തോളം രൂപയുടെ സിഗരറ്റാണ് കൂട്ടുപുഴയില്‍ നിന്ന് പോലിസ് നടത്തിയ പരിശോധനയ്ക്കിടെ പിടിക്കപ്പെട്ടത്. രണ്ടര ലക്ഷം രൂപയോളം പിഴയീടാക്കിയ ശേഷം സാധനങ്ങള്‍ വിട്ടുകൊടുക്കുകയാണുണ്ടായത്. അതിര്‍ത്തി മേഖലയിലെ ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തികളാക്കി അത് കര്‍ണാടകയല്‍ നിന്നു സിഗരറ്റുള്‍പ്പെടെയുള്ള ലഹരി ഉല്‍പന്നങ്ങളാണ് വ്യാപകമായി സംസ്ഥാനത്തേക്ക് കടത്തുന്നത്. നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ പച്ചക്കറി ലോഡെന്ന വ്യാജേന ലോറികളിലും ടൂറിസ്റ്റ് ബസുകളിലുമാണ് കടത്തുന്നതെങ്കില്‍ ആഡംബര കാറുകളിലാണ് ടൂറിസ്റ്റ് യാത്രയെന്ന പേരില്‍ സിഗരറ്റ് കടത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കര്‍ണാടക സിഗരറ്റ് വ്യാപകമായി വില്‍ക്കപ്പെടുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day