|    Dec 8 Thu, 2016 1:40 am
FLASH NEWS

കരൂര്‍ അപകടം; പരിക്കേറ്റവരെ നാട്ടിലെത്തിച്ചു

Published : 23rd November 2016 | Posted By: SMR

കാക്കനാട്: തമിഴ്‌നാട്ടിലെ കരൂരില്‍ കുടുംബാംഗങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാഫിയേയും (24), സഹോദരി പ്ലസ്ടു വിദ്യാര്‍ഥിനി തനൂജയെ(17)യും ചൊവ്വാഴ്ച രാത്രി 9.30 ഓടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ച നസീമയുടെ മക്കളായ ഇരുവരും തിരുച്ചി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അപകടവിവരം അറിഞ്ഞ് തമിഴ്‌നാട്ടിലെ ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് ഇവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്.    അപകടത്തില്‍ പരിക്കേറ്റ ഇരുവരും അപകടനില തരണം ചെയ്തായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ഇടുപ്പെല്ലിനാണ് പരിക്കേറ്റത്. സഹോദരന്റെ കൈക്കും ശരീരത്തിലും പരിക്കുണ്ട്. കാറിന്റെ മുന്‍സീറ്റില്‍ ഇടത് വശത്തിരുന്ന മുഹമ്മദ് ഷാഫിയും പിന്നിലെ സീറ്റില്‍ ഇടത് വശത്തിരുന്ന തനൂജയും അദ്്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാര്‍ ഓടിച്ചിരുന്ന മാതൃസഹോദരന്‍ ബക്കറും (55), പിന്‍സീറ്റില്‍ തനൂജയുടെ വലതുവശത്ത് അടുത്തടുത്തിരുന്ന മാതാവ് നസീമയും മാതൃസഹോദരി ആസിയയും അപകട സ്ഥലത്ത് മരിച്ചിരുന്നു.    കോയമ്പത്തൂരിന് സമീപത്തെ ജുമാ മസ്ജിദില്‍ ഖത്തീബായ മുഹമ്മദ് ഷാഫിയുടെ നിക്കാഹ് ഞായറാഴ്ച കരിമുകളിലെ മസ്ജിദിലായിരുന്നു. നിക്കാഹിന്റെ പിറ്റേന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം നാഗൂരിലേക്ക് കാറില്‍ പോകും വഴിയാണ് കരൂരില്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നരയോടെയാണ് ഷാഫിയും സഹോദരിയും മാതാവും മാതൃസഹോദരങ്ങള്‍ക്കൊപ്പം നാഗൂരിലേക്ക് പുറപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day