|    Dec 2 Fri, 2016 11:31 pm
FLASH NEWS

കരുമാല്ലൂരില്‍ ശാഖാ തിരഞ്ഞെടുപ്പിനിടെ സംഘട്ടനം

Published : 21st November 2016 | Posted By: SMR

ആലങ്ങാട്: കരുമാല്ലൂരിലെ വെളിയത്തുനാട്ടില്‍ മുസ്്‌ലിം ലീഗ്് ശാഖാ തിരഞ്ഞെടുപ്പിനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അടുപ്പക്കാരനായ അസീസ് എന്നയാളാണ് ശാഖാ പ്രസിഡന്റായി തുടരുന്നത്. ഇദ്ദേഹത്തെ നിലനിര്‍ത്തുന്നതിന് തിരഞ്ഞെടുപ്പ് തിയ്യതി നേരത്തെ പ്രഖ്യാപിക്കുകയും ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് മാത്രം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പാസ് നല്‍കിയെന്നുമാണ് മറുവിഭാഗം ആരോപിക്കുന്നത്. വെസ്റ്റ് വെളിയത്തുനാട്ടില്‍ വിശാലമായ ലീഗ് ഹൗസ് നിലവിലുണ്ടായിരു ന്നിട്ടും സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് യോഗം നടന്നത്.ഇവിടത്തെ മുതിര്‍ന്ന പ്രവര്‍ത്തകരെയും മറ്റും തുടര്‍ച്ചയായി അവഗണിക്കുന്നതിനെതിരേ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. നിരവധി പ്രവര്‍ത്തകര്‍ സംഘട്ടനത്തില്‍ പരിക്കേറ്റു. സംഘട്ടനത്തില്‍ പരിക്കേറ്റ കെ എം മുസ്തഫ(42), ഒ എ ഷെമീര്‍(38), ഒ വി അലി(61), മരക്കാര്‍ (70) എന്നിവരെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day