|    Dec 3 Sat, 2016 12:15 pm
FLASH NEWS

കരുത്തു തെളിയിക്കാതെ മുന്‍കാല ജേതാക്കള്‍

Published : 11th November 2016 | Posted By: SMR

കൊല്ലം: നിലവിലെ ജേതാവ് ആനാരി ചുണ്ടനും 2013ലെ ജേതാവ് കാരിച്ചാലുമടക്കം മുന്‍ കാല രാജാക്കന്‍മാര്‍ ഇത്തവണത്തെ പ്രസിഡന്റ്‌സ് ട്രോഫിയില്‍ കരുത്തു തെളിയിച്ചില്ല.  2013ലെ പ്രസിഡന്റ്‌സ് ട്രോഫി വിജയിയായ കാരിച്ചാല്‍ ചുണ്ടന്‍ ഫൈനല്‍ മല്‍സരത്തിന് പോലും ഉണ്ടായിരുന്നില്ല.  ഇത്തവണത്തെ നെഹ്‌റു ട്രോഫി വിജയി കൂടിയായ കാരിച്ചാല്‍ ലൂസേഴ്‌സ് ഫൈനലില്‍ ഒന്നാംസ്ഥാനം നേടി.  ഏറ്റവും കൂടുതല്‍ തവണ ആലപ്പുഴ പുന്നമട കായലിലെ നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ വിജയിയെന്ന ഖ്യാതിയും ഈ ചുണ്ടന് സ്വന്തമാണ്.  1973 മുതല്‍ രണ്ടു ഹാട്രിക് ഉള്‍പ്പെടെ 15 തവണയാണ് നെഹ്‌റു ട്രോഫി നേടിയത്. 2011ല്‍ നീറ്റിലിറങ്ങിയ ആയാപറമ്പ് പാണ്ടി ചുണ്ടന്‍ പ്രസിഡന്റ്‌സ് ട്രോഫി, കല്ലട ജലോല്‍സവം എന്നിവയില്‍ ഫൈനല്‍ കളിച്ചിട്ടുണ്ട്. ഇത്തവണത്തെ കല്ലട ജലോല്‍സവത്തിലെ വിജയികൂടിയാണ് ഈ ചുണ്ടന്‍. 2008ല്‍ നീറ്റിലിറങ്ങിയ കരുവാറ്റ ശ്രീവിനായകന്‍ പായിപ്പാട് നീരേറ്റുപുറം ജലോല്‍സവത്തില്‍ കപ്പ് നേടിയിട്ടുണ്ട്. സെന്റ് പയസ് ടെന്‍ത് ചുണ്ടന്‍ ആദ്യമായി പ്രസിഡന്റ്‌സ് ട്രോഫിയില്‍ മാറ്റുരച്ചത് 2014ലാണ്. ശ്രീഗണേശന്‍ ചുണ്ടന്‍ പ്രഥമ പ്രസിഡന്റ്‌സ് ട്രോഫി വിജയിയാണ്. പഴയ പായിപ്പാടന്‍ ചുണ്ടനാണു പുതുക്കി പണിതു 2002ല്‍ ശ്രീഗണേശന്‍ ചുണ്ടനായി നീറ്റിലിറങ്ങിയത്. 2013 ട്രോഫി വിജയിയും 2013, 2014 വര്‍ഷങ്ങളില്‍ കല്ലട ജലോല്‍സവ വിജയിയുമാണ്. നാല് ഹീറ്റ്‌സിലായാണ് ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സരം നടന്നത്. ഒന്നാം ഹീറ്റ്‌സില്‍ എടത്വ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, കുട്ടനാട് ഗാഗുല്‍ത്താ ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോര്‍ജ്, കരുനാഗപ്പള്ളി ഫ്രണ്ട്‌സ് ലാലാജിയുടെ ആയാപറമ്പ് വലിയ ദിവാന്‍ജി, ആലപ്പുഴ ന്യൂ ആലപ്പി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍തെക്കതില്‍ എന്നീ ചുണ്ടനുകളാണ് മല്‍സരിച്ചത്. ഒന്നാം ഹീറ്റ്‌സില്‍ വ്യക്തമായ ആധിപത്യത്തോടെ മഹാദേവിക്കാട് കാട്ടില്‍തെക്കതില്‍ ഒന്നാമതെത്തിയത്. രണ്ടാം ഹീറ്റ്‌സില്‍ ആനാരി, നടുഭാഗം, കാരിച്ചാല്‍, പായിപ്പാടന്‍ എന്നിവര്‍ ഏറ്റുമുട്ടി.  കാരിച്ചാലിനെ രണ്ടാം സ്ഥാനത്താക്കിയാണ് പായിപ്പാടന്‍ മുന്നേറിയത്. മൂന്നാം ഹീറ്റ്‌സില്‍ ജവഹര്‍ തായങ്കരി, മഹാദേവന്‍, കരുനാഗപ്പള്ളി പോച്ചയില്‍ ആയാപറമ്പ് പാണ്ടി, കരുനാഗപ്പള്ളി സെന്റ് പയസ് ടെന്‍ത് എന്നീ ചുണ്ടനുകളും മാറ്റുരയ്ച്ചു.  ജവഹര്‍ തായങ്കരി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സെന്റ് പയസ് ടെന്‍ത് വിജയിച്ചത്. നാലാം ഹീറ്റ്‌സില്‍ കരുവാറ്റ ശ്രീവിനായകന് ശ്രീ ഗണേഷാണ് വെല്ലുവിളി ഉയര്‍ത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day