|    Dec 8 Thu, 2016 5:36 am
FLASH NEWS

കരിമ്പാടം ഡിഡി സഭ ഹൈസ്‌കൂളിന്ഓവറോള്‍ കിരീടം

Published : 29th October 2016 | Posted By: SMR

പറവൂര്‍: പറവൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ 638 പോയിന്റുകള്‍ നേടി കരിമ്പാടം ഡിഡി സഭ ഹൈസ്‌കൂള്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി. 607 പോയിന്റ് നേടി പറവൂര്‍ എസ്എന്‍വി സ്‌കൂള്‍ രണ്ടാം സ്ഥാനവും, 477 പോയിന്റ് നേടി പുല്ലംകുളം എസ്എന്‍വി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 177 പോയിന്റ് നേടി എസ്എന്‍വി ഒന്നാം സ്ഥാനവും, 11 പോയിന്റ് നേടി പറവൂര്‍ ഗവ. ബോസ് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 198 പോയിന്റ് നേടി കരിമ്പാടം ഡിഡിഎസ് ഒന്നാം സ്ഥാനവും, 189 പോയിന്റ് നേടി എസ്എന്‍വി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ 80 പോയിന്റ് നേടി കരിമ്പാടം ഡിഡിഎസ് ഒന്നാം സ്ഥാനവും 76 പോയിന്റ് നേടി എസ്എന്‍വി രണ്ടാം സ്ഥാനവും നേടി. എല്‍പി വിഭാഗത്തില്‍ 53 പോയിന്റ് നേടി സെന്റ്. ജര്‍മയിന്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും 76 പോയിന്റ് നേടി എസ്എന്‍വി രണ്ടാം സ്ഥാനവും നേടി. ഹയര്‍ സെക്കന്ററി വിഭാഗം അറബി കലോല്‍സവത്തില്‍ 95 പോയിന്റുകള്‍ വീതം നേടി കരുമാല്ലൂര്‍ എഫ്എംസിടിഎച്ച്എസും, കരിമ്പാടം ഡിഡി സഭയും ഒന്നാം സ്ഥാനം പങ്കിട്ടു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തില്‍ സിനിമാ താരം വിനയ് ഫോര്‍ട്ട് ട്രോഫികള്‍ വിതരണം ചെയ്തു. ബാലകൃഷ്ണ പെരിയ ഉദ്ഘാടനം ചെയ്തു. എം കെ ചിദംബരന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എം അംബ്രോസ്, എം പി പോള്‍സണ്‍, പി വി ലാജു, ഗീതാ പ്രതാപന്‍, ജി ഡി ഷിജു, കെ കെ ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ സി, രാജീവ്, ടി ഡി സുധീര്‍, പഞ്ചായത്ത് മെംബര്‍മാരായ ടി വി ജയ് ഹിന്ദ്, ബബിത ദിലീപ്,3 വി ആര്‍ ജയിന്‍, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ സി ഐ വല്‍സല, എം കെ മുരളി, കെ കെ മുരളീധരന്‍ എ അരുണ്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഇ എസ് ഷീബ സ്വാഗതവും, സൂരജ് സത്യന്‍ നന്ദിയും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day