|    Dec 8 Thu, 2016 11:27 am

കരിമണ്ണൂര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ഇനി കുട്ടികളുടെ സ്വന്തം പച്ചക്കറികള്‍

Published : 3rd November 2016 | Posted By: SMR

തൊടുപുഴ: കരിമണ്ണൂര്‍ ഗവ. യുപി സകൂളില്‍ ഉച്ചഭക്ഷണത്തില്‍ ഇനി മുതല്‍ കുട്ടികളുടെ സ്വന്തം പച്ചക്കറികള്‍. സ്വന്തമായി ഉല്‍പാദിപ്പിച്ച ജൈവ പച്ചക്കറി ഉപയോഗിച്ച് ഉച്ചഭക്ഷണം. കഴിഞ്ഞ ആറുമാസമായി സ്‌കൂള്‍ വളപ്പില്‍ കൃഷി തുടങ്ങിയിട്ട്. വെണ്ട, വിവിധ പയര്‍വര്‍ഗങ്ങള്‍, പടവലം, ചീര, ചുരയ്ക്ക, മുളക്, വഴുതന എന്നിങ്ങനെയുള്ള പച്ചക്കറികളാണ് സ്‌കൂള്‍ വളപ്പില്‍ കൃഷി ചെയ്തിരുന്നത്.വിളവെടുത്ത പച്ചക്കറി ഇനി മുതല്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനു കറിയായെത്തും. സ്‌കൂളിലെ 110 വിദ്യാര്‍ഥികളുടെയും സ്റ്റാഫ് സെക്രട്ടറി സി കെ ഹസയ്‌നാറിന്റെയും നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. ആദ്യ വിളവെടുപ്പില്‍ സ്‌കൂളില്‍ ഉപയോഗിക്കാനാവശ്യമായ പച്ചക്കറി ലഭിച്ചു. കരിമണ്ണൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് പച്ചക്കറിത്തോട്ടം നിര്‍മിച്ചത്. കൃഷിഭവന്‍ എല്ലാവിധ സഹായങ്ങളും നല്‍കി. ഇന്നലെ നടന്ന ആദ്യവിളവെടുപ്പ് കരിമണ്ണൂര്‍ കൃഷിഓഫിസര്‍ റഷീദ പി നിര്‍വഹിച്ചു.കൃഷി അസിസ്റ്റന്റുമാരായ അനസ്, നിസാമോള്‍, ലതിക എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക്  വിവിധ തരത്തിലുള്ള കൃഷി രീതിയെക്കുറിച്ച് ക്ലാസുകളെടുത്തു. പ്രധാനാധ്യപിക പി ആര്‍  സലോമി, സ്റ്റാഫ് സെക്രട്ടറി സി കെ ഹസയ്‌നാര്‍ സംസാരിച്ചു. ഇനി മുതല്‍ വിഷമില്ലാത്ത പച്ചക്കറികള്‍ കൂട്ടാനാകുമെന്ന സന്തോഷത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day