|    Dec 5 Mon, 2016 9:55 am
FLASH NEWS

കരിപ്പൂര്‍ വിമാനത്താവളം; പുതിയ ടെര്‍മിനലും ഏപ്രണും ചേര്‍ത്ത് രണ്ട് എയ്‌റോ ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നു

Published : 12th November 2016 | Posted By: SMR

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന് നേരിട്ട് മഴയും,വെയിലും,മഞ്ഞും ഏല്‍ക്കാതെ യാത്രക്കാര്‍ക്ക് ടെര്‍മിനലിലേക്ക് കടക്കുന്നതിനായി രണ്ടു എയ്‌റോ ബ്രിഡ്ജുകള്‍ കൂടി സ്ഥാപിക്കുന്നു.മൂന്ന് വര്‍ഷം മുമ്പ് നിര്‍മിച്ച റണ്‍വെ ഏപ്രണും പുതിയ ടെര്‍മിനലുമായി ബന്ധിപ്പിച്ചാണ് രണ്ടു എയ്‌റോബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നത്.രണ്ടു വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ളസൗകര്യമാണ് പുതിയ ഏപ്രണിനുള്ളത്.ഇത് പ്രവര്‍ത്തനക്ഷമമാക്കാനുളള അനുമതി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡിജിസിഎ)ഉത്തരവ് കരിപ്പൂരിലെത്തിയിട്ടുണ്ട്.  പുതിയ റണ്‍വെ ഏപ്രണില്‍ മാര്‍ക്കിങും,എയറോബ്രിഡ്ജുകളുടെയും  നിര്‍മാണം പൂര്‍ത്തിയായല്‍ മാത്രമാണ് വിമാനങ്ങള്‍ പാര്‍ക്കിങിന് എയര്‍പോര്‍ട്ട് അഥോറിറ്റി അനുമതി നല്‍കുക.എയ്‌റോ ബ്രിഡ്ജ് നിര്‍മാണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.ഏപ്രില്‍ ആരംഭിക്കുന്ന വേനല്‍ ഷെഡ്യൂളില്‍ ജെറ്റ് എയര്‍, സ്‌പെയ്‌സ് ജെറ്റ്,ഇത്തിഹാദ് എയര്‍,എയര്‍ ഇന്ത്യാ എക്‌സ്പ്രസ് എന്നിവയാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.ഇതോടെ നിലവിലുള്ള ഏപ്രണില്‍ വിമാനങ്ങള്‍ നിര്‍ത്താന്‍ സൗകര്യമില്ലാതെ വരികയും പുതിയ ഏപ്രണ്‍ പ്രയോജനപ്പെടുത്തേണ്ടി വരും.ഇതിനു മുന്നോടിയായി എയ്‌റോ ബ്രിഡ്ജുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.എന്നാല്‍ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെയായിരിക്കും എയ്‌റോബ്രിഡ്ജുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക.കരിപ്പൂരില്‍ നിലവിലുള്ള ടെര്‍മിനലിനോട് ചേര്‍ന്ന് മൂന്ന് എയ്‌റോബ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇതിനു പുറമെയാണ് രണ്ടെണ്ണം കൂടി ഒരുക്കുന്നത്.  വിമാനത്താവളത്തിന് കിഴക്ക് ഭാഗത്ത് നിവലിലെ ടെര്‍മിനലിനോട് ചേര്‍ന്നാണ് പുതിയ ടെര്‍മിനല്‍ കരിപ്പൂരിലൊരുക്കുന്നത്.വിമാനത്താവള വികസനത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ടെര്‍മിനല്‍ നിര്‍മാണം.17000 ചതുരശ്ര മീറററില്‍ രണ്ട് നിലയായാണ് ടെര്‍മിനല്‍ ഒരക്കുന്നത്.85.5 കോടി ചിലവില്‍  ഹരിത ടെര്‍മിനലായാണ് ഒരുക്കുന്നത്.ഇതിനോട് ചേര്‍ത്താണ് പുതിയ എയ്‌റോ ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day