|    Dec 9 Fri, 2016 11:13 am

കരിപ്പൂര്‍: നിര്‍മാണ പ്രവൃത്തികള്‍ 32 ശതമാനം പൂര്‍ത്തിയായി

Published : 2nd December 2016 | Posted By: SMR

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 85.5 കോടി ചിലവില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മാണ പ്രവൃത്തികള്‍ 32 ശതമാനം പൂര്‍ത്തിയായി. വിമാനത്താവളത്തിന് കിഴക്ക് ഭാഗത്ത് നിവലിലെ ടെര്‍മിനലിനോട് ചേര്‍ന്നാണ് രാജ്യത്തെ മികച്ച വിമാനത്താവള ടെര്‍മിനല്‍ കരിപ്പൂരിലൊരുക്കുന്നത്.1700 ചതുരശ്ര മീറററില്‍ രണ്ട് നിലയായാണ് ടെര്‍മിനലിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. പ്രകൃതിയിലെ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്താനായി സ്റ്റീലും ഗ്ലാസുമാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. പൂര്‍ണമായും എയര്‍ക്കണ്ടീഷന്‍ ചെയ്‌തൊരുക്കുന്ന ടെര്‍മിനലില്‍ 20 കസ്റ്റംസ് കൗണ്ടറുകള്‍ 44 എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇന്‍ലൈന്‍ ബാഗേജ് സംവിധാനം എസ്‌കെലേറ്ററുകള്‍ 2 അത്യാധുനിക എയറോബ്രിഡ്ജുകള്‍ എന്നിവ ടെര്‍മിനലില്‍ ഒരുക്കുന്നുണ്ട്. 5000 പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാനുള്ള സൗകര്യങ്ങളാണ് ടെര്‍മിനലില്‍ സജ്ജമാക്കുന്നത്. ഇതോടൊപ്പം പോലിസ് സ്‌റ്റേഷന്‍ പോലിസ് ഔട്ട് പോസ്റ്റ് എന്നിവയ്ക്കും സൗകര്യമൊരുക്കും. റണ്‍വേയില്‍ മൃഗങ്ങള്‍ കയറുന്നത് തടയാന്‍ റണ്‍വ്വേക്കു ചുറ്റും നെറ്റ് വേലി സഥാപിക്കാനും എയര്‍പ്പോര്‍ട്ട് അതോറിററി തീരുമാനിച്ചീട്ടുണ്ട്. 2017 ആഗസ്റ്റിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day