|    Dec 11 Sun, 2016 7:20 pm
FLASH NEWS

കരിപ്പൂരില്‍ ശീതകാല വിമാന ഷെഡ്യൂള്‍ നിലവില്‍വന്നു

Published : 27th October 2016 | Posted By: SMR

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശീതകാല വിമാന ഷെഡ്യൂള്‍ നിലവില്‍വന്നു. വിമാനസമയങ്ങളില്‍ ചെറിയ മാറ്റവും ചില പുതിയ സര്‍വീസുകളോടെയുമാണ് ശീതകാല വിമാന ഷെഡ്യൂള്‍ പുറത്തിറക്കിയിരിക്കുന്നത്.
കരിപ്പൂരില്‍നിന്ന് അബൂദബിയിലേക്കുള്ള ഇത്തിഹാദ് എയര്‍ ആഴ്ചയിലെ ആദ്യ രണ്ടു ദിവസങ്ങളില്‍ പുലര്‍ച്ചെ 3.25ന് എത്തി 4.30ന് തിരിച്ചുപോകും. പിന്നീട് രാവിലെ 8.30ന് എത്തി 9.35ന് പോകും. ഡിസംബര്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന അധിക സര്‍വീസ് രാത്രി 8.15ന് വന്ന് 9.25ന് പോകും. ജെറ്റ് എയര്‍വെയ്‌സ് ദോഹ സര്‍വീസിനു പുറമെ ഷാര്‍ജയിലേക്ക് 30 മുതല്‍ പ്രത്യേക സര്‍വീസ് ആരംഭിക്കും. മസ്‌ക്കത്തിലേക്കുള്ള ഒമാന്‍ എയര്‍ 9.25ന് വന്ന് 10.15ന് പോകുന്ന രീതിയിലേക്ക് സര്‍വീസ് ക്രമീകരിച്ചു. ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍ രാവിലെ എട്ടിനെത്തി 9ന് കരിപ്പൂരില്‍ നിന്ന് തിരിച്ചുപോവും. എയര്‍ അറേബ്യ പുലര്‍ച്ചെ 2.55ന് എത്തി 3.40ന് തിരിച്ചു ഷാര്‍ജയ്ക്ക് പോകും.
ഡിസംബര്‍ 2 മുതലാണ് റിയാദ് സെക്ടറിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക