|    Dec 7 Wed, 2016 5:56 pm
FLASH NEWS

കരിങ്കൊടിക്കാരോട് കാര്യമന്വേഷിച്ച് മന്ത്രി സുധാകരന്‍, കൈമലര്‍ത്തി യൂത്ത് കോണ്‍ഗ്രസുകാര്‍

Published : 7th November 2016 | Posted By: mi.ptk

yoth-congress-final

പത്തനംതിട്ട: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കാര്യമന്വേഷിച്ച മന്ത്രിയോട് കാരണം പറയാന്‍ കഴിയാതെപോയ പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയം. തിരുവല്ല കമ്പഴ റോഡ് ബിഎംബി നിലവാരത്തില്‍ പുനര്‍ നിര്‍മിച്ചതിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്കു നേരെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രകടനമുണ്ടായത്. സംഭവം കണ്ട് ഔദ്യോഗിക വാഹനം നിര്‍ത്തി ‘എന്താണ് കാര്യം’ എന്ന് ചോദിച്ച മന്ത്രിക്കു മുന്നില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.
ഒരാഴ്ച മുമ്പ് സപ്ലൈകോ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അബദ്ധത്തില്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കയറിപ്പോയതിനെതിരെയും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 749 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day