|    Dec 9 Fri, 2016 5:27 am
FLASH NEWS

കരസേനാ മേധാവി അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തി

Published : 16th November 2016 | Posted By: SMR

ജമ്മു: ജമ്മുകശ്മീര്‍ നിയന്ത്രണ രേഖയിലെ സുരക്ഷ കരസേനാ മേധാവി ദല്‍ബിര്‍ സിങ് വിലയിരുത്തി. ജാഗ്രത പാലിക്കാന്‍ അദ്ദേഹം സൈന്യത്തിനു നിര്‍ദേശം നല്‍കി. ഇന്ത്യന്‍ സേന തങ്ങളുടെ ഏഴ് സൈനികരെ കൊലപ്പെടുത്തിയെന്ന പാകിസ്താന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കരസേനാ മേധാവി ഉദ്ദംപൂരിലെ ഉത്തര കമാന്‍ഡ് ആസ്ഥാനത്തെത്തിയതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. കമാന്‍ഡര്‍മാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും സിങ് ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ കാവല്‍പ്പുരകള്‍ക്കു നേരെ പാക്‌സേന വീണ്ടും വെടിവയ്പ് നടത്തി. റജൗരി ജില്ലയിലെ സുന്ദര്‍ബാനി മേഖലയിലാണ് ചൊവ്വാഴ്ച രാവിലെ വെടിവയ്പ് നടന്നത്. ഇന്ത്യന്‍ സേന തിരിച്ചും വെടിവയ്പ് നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day