|    Dec 7 Wed, 2016 9:49 pm
FLASH NEWS

കരസേനയുടെ സാഹസിക യാത്രയ്ക്ക് സ്വീകരണം നല്‍കി

Published : 22nd November 2016 | Posted By: SMR

ആലപ്പുഴ: കഴിഞ്ഞ 16ന് കൊച്ചിയില്‍ തുടക്കമിട്ട ആര്‍മിയുടെ ദക്ഷിണ മേഖല വിഭാഗമായ ഇല്കട്രോണിക്ക് ആന്റ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന സൗഹൃദ സാഹസിക യാത്രയ്ക്ക് ആലപ്പുഴ ഫിനിഷിങ് പോയിന്റില്‍ സ്വീകരണം നല്‍കി. രാജ്യം സംരക്ഷിക്കുന്ന പട്ടാളക്കാരന്റെ വേദനകള്‍ പങ്കുവച്ചും കേരളത്തിന്റെ ഗ്രാമാന്തരങ്ങളില്‍ സമ്പുഷ്ടമായ കായിക ശേഷിയെ കണ്ടറിഞ്ഞുമാണ് സംഘം യാത്ര തുടരുന്നത്. പട്ടാളക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും കയാക്കിങ് എന്ന കായിക ഇനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കലുമാണ് സംഘത്തിന്റെ സാഹസിക യാത്രയുടെ ലക്ഷ്യം. എറണാകുളം, കോട്ടയം , ആലപ്പുഴ ജില്ലകള്‍ സംഘം പിന്നിട്ടു കഴിഞ്ഞു. നൂറു കിലോമീറ്റര്‍ തുഴഞ്ഞെത്തിയ സംഘത്തില്‍ പത്തോളം അന്തര്‍ദേശീയ കയാക്കിങ് താരങ്ങളാണുള്ളത്. കഠിനമായ ചൂടും മോശം കാലവസ്ഥയും ഓളപരിപ്പിലെ ഗതിവിഗതികളും സംഘത്തിന്റെ പ്രയാണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതിനെയൊക്കെ അതിജീവിച്ചാണ് സാഹസിക യാത്ര തുടരുന്നത്. മലയാളിയായ ക്യാപ്ടന്‍ സി എ അജിമോനും ആര്‍മിയുടെ ദക്ഷിണമേഖലയുടെ പരിശീലകന്‍ മധു പി എസ് കൈനകരിയുമാണ് നേതൃത്വം നല്‍കുന്നത്.  200 കിലോമീറ്റര്‍ തുഴഞ്ഞ് 25ന് കൊല്ലത്ത് ദൗത്യം അവസാനിക്കും. ആലപ്പുഴയിലെ സ്വീകണത്തിനു ശേഷം നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് യാത്ര ഫഌഗ് ഓഫ് ചെയ്തു. കയാക്കിങ് സാഹസിക യാത്ര പുതിയ സന്ദേശം പങ്കുവയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day