|    Dec 4 Sun, 2016 11:55 pm
FLASH NEWS

കരവിരുതുകളുടെ വിസ്മയങ്ങള്‍ക്ക് തുടക്കം

Published : 15th November 2016 | Posted By: SMR

വടകര: വിദ്യാര്‍ഥികളുടെ കരവിരുതളുടെ വിസമയങ്ങള്‍ തീര്‍ത്ത് സ്‌കൂള്‍ ശാസ്ത്ര മേളയ്ക്ക് മടപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. യുപി മുതല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വരെയുള്ള  വിദ്യാര്‍ഥികളുടെ കരവിരുത് വിളിച്ചറിയിക്കുന്ന ആകര്‍ഷകമായ മല്‍സരങ്ങളായിരുന്നു രണ്ടാം ദിനമായ ഇന്നലെ നടന്നത്. 25 ഇനങ്ങളിലാണ് മല്‍സരം. വര്‍കിങ് മോഡല്‍, സ്റ്റില്‍ മോഡല്‍, റിസേര്‍ച്ച് ടൈപ്പ് എന്നീ പ്രൊജക്റ്റുകളില്‍ മാലിന്യ സംസക്കരണം, മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജ ഉല്‍പാദനം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി വിവരിക്കുന്നതാണ്. മാലിന്യ നിര്‍മാര്‍ജനത്തെ ചൊല്ലി ഏറെ പ്രതിസന്ധി നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇതിന് പരിഹാരം പല പ്രൊജക്റ്റുകളിലും ചൂണ്ടിക്കാണിക്കപ്പെടുന്നത് ശ്രദ്ധേയമായി.  വീടുകള്‍ ഫഌറ്റുകള്‍, നഗരങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ബയോ ഡീസല്‍, ഇലക്ട്രിസിറ്റി തുടങ്ങിയവ എങ്ങിനെ ഉല്‍പാദിപ്പിക്കാമെന്ന് പ്രൊജക്റ്റ് വഴി വിദ്യാര്‍ഥികള്‍ ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മുക്ത സമൂഹത്തെ വാര്‍ത്തെടുക്കെണമെന്ന ആഹ്വാനങ്ങളും വിദ്യാര്‍ഥികള്‍ വരച്ചുകാണിക്കുന്നതും ശാസ്ത്രമേളയിലുണ്ട്.  ശാസ്ത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടനം സി കെ നാണു എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. കെ പാപ്പൂട്ടി മാസ്റ്റര്‍, ഹയര്‍സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ജയശ്രീ, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, ഡിഇഒമാരായ സദാനന്ദന്‍ മണിയോത്ത്, എം പ്രസന്നകുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദിനേശന്‍ കരുവാങ്കണ്ടി, ചോമ്പാല എഇഒ ടിപി സുരേഷ് ബാബു, ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് മെംബ ര്‍ പി പ്രസീത, സി കെ നിഷ, ടി എന്‍ രാജന്‍, ഡിഡിഇ ഗിരീഷ് ചോലയില്‍ സംസാരിച്ചു. വിവിധ മല്‍സരങ്ങളില്‍ ജില്ലയിലെ 15000 വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. റവന്യു ജില്ലാ ശാസ്ത്രമേള 17നാണ് അവസാനിക്കുന്നത്. സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day