|    Dec 8 Thu, 2016 5:29 pm
FLASH NEWS

കരള്‍രോഗം; നഗരസഭാ കൗണ്‍സിലര്‍ മരിച്ചു

Published : 25th November 2016 | Posted By: SMR

മട്ടന്നൂര്‍: കരള്‍ രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ പഴശ്ശി പാലേരി ഹൗസില്‍ കോടഞ്ചേരി രാജന്‍(56) മരണപ്പെട്ടു. കരള്‍ രോഗം ബാധിച്ച് രണ്ടാഴ്ചയായി തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരണം. ഉരുവച്ചാല്‍ ക്ഷീരോല്‍പാദക സഹകരണ സംഘം ജീവനക്കാരനും സിപിഎം പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.
ഇന്നു നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ ഏഴിന് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസായ ഉരുവച്ചാലിലെ പഴശ്ശി രക്തസാക്ഷി സ്മാരക മന്ദിരത്തിലും എട്ടു മുതല്‍ പത്തുവരെ നഗരസഭാ ഓഫിസ് പരിസരത്തും 12 വരെ പഴശ്ശിയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നിന് പയ്യാമ്പലത്ത് സംസ്‌കരിക്കും.
ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി, കര്‍ഷകസംഘം വില്ലേജ് സെക്രട്ടറി, ഉരുവച്ചാല്‍ റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി, പഴശ്ശി ഈസ്റ്റ് എല്‍പി സ്‌കൂള്‍, പഴശ്ശി വെസ്റ്റ് യുപി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്, കര്‍ഷകസംഘം ഏരിയാകമ്മിറ്റിയംഗം, ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 16ാം വാര്‍ഡായ ഉരുവച്ചാലില്‍നിന്നാണ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ: പ്രസീത. മക്കള്‍: സിതാര, ആകാശ് (ഇരുവരും മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരി: ശാരദ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day