|    Dec 6 Tue, 2016 6:19 am
FLASH NEWS

കരനെല്‍കൃഷിയില്‍ പുത്തന്‍ മാതൃകയുമായികടങ്ങോട് പഞ്ചായത്ത് അംഗം

Published : 27th October 2016 | Posted By: SMR

എരുമപ്പെട്ടി: ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി കരനെല്‍കൃഷിക്ക് ഉപയോഗപ്പെടുത്തി കാര്‍ഷിക മേഖലയില്‍ പുത്തന്‍ മാതൃക തീര്‍ത്തിരിക്കുകയാണ് കടങ്ങോട് ഗ്രാമപ്പഞ്ചായത്ത് അംഗം പി വി കൃഷ്ണന്‍കുട്ടി. കടങ്ങോട് പള്ളിമേപ്പുറത്ത് മൂന്ന് ഏക്കര്‍ വരുന്ന സ്ഥലത്താണ് വ്യവസായിയും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ അപ്പുനായര്‍ എന്ന് വിളിക്കുന്ന പി വി കൃഷ്ണന്‍കുട്ടി കരനെല്‍കൃഷി ചെയ്തിരിക്കുന്നത്. കടങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍  െനല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പദ്ധതികള്‍ തയ്യാറാക്കുന്നതിനിടയി ല്‍ കൃഷി ഓഫിസര്‍ റിയാ ജോസഫാണ് കരനെല്‍കൃഷിയെന്ന ആശയം അപ്പുനായരുടെ ശ്രദ്ധയില്‍പെടുത്തിയത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന കൃഷ്ണന്‍കുട്ടി കൃഷി ഓഫിസര്‍ മുന്നോട്ട് വെച്ച ആശയം നടപ്പിലാക്കുന്നതിനായി ഒട്ടും വിമുഖത കാണിച്ചില്ല. മോഹ വില നല്‍കി സ്വന്തമാക്കിയ സ്ഥലം കര നെല്‍കൃഷിയിറക്കുവാന്‍ സജ്ജമാക്കുകയായിരുന്നു. പുല്ലും പാഴ്‌ചെടികളും വളര്‍ന്ന് നിന്നിരുന്ന സ്ഥലം ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം ഉറപ്പ് കൂടിയ ഭൂമിയായതിനാല്‍ ട്രാക്ടര്‍ കൊണ്ട് അഞ്ച് ദിവസം ഉഴുത് നിരത്തിയാണ് വിത്ത് ഇറക്കാന്‍ പാകപ്പെടുത്തിയത്. മഴലഭിക്കാത്തതിനാല്‍ മറ്റ് പാടശേഖരങ്ങളിലെ പോലെ ഇവിടേയും നെല്‍ചെടികള്‍ക്ക് ഉണങ്ങല്‍ ഭീഷണി നേരിട്ടിരുന്നു. എന്നാല്‍ കൃഷിയിടത്തില്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ച് സമീപവാസിയായ അഷ്ഫാക്കിന്റെ വീട്ട് കിണറില്‍ നിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തിയാണ് ജലസേചനം നടത്തി വരുന്നത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ ഏഴ് പേരേയാണ് കൃഷിപരിപാലനത്തിനായി ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. കൃഷിയിറക്കാന്‍ ഇത്തവണ ചിലവ് അല്‍പം കൂടിയെങ്കിലും വരുംവര്‍ഷങ്ങളില്‍ ഇത് തരണം ചെയ്ത് കരനെല്‍കൃഷി ലാഭകരമാക്കാന്‍ സാധിക്കുമെന്നാണ് കൃഷ്ണന്‍കുട്ടിയുടെ പ്രതീക്ഷ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day