|    Dec 3 Sat, 2016 7:14 pm
FLASH NEWS

കരനെല്‍കൃഷിയില്‍ നൈപുണ്യം തെളിയിച്ച് ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത്

Published : 22nd October 2016 | Posted By: SMR

വൈക്കം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കരനെല്‍ കൃഷിയില്‍ പുതിയ വിജയഗാഥ രചിക്കുകയാണ് ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത്. 12.5 ഏക്കര്‍ സ്ഥലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിലും ഇതിന്റെ ഇരട്ടിയോളം സ്ഥലത്ത് സ്വകാര്യവ്യക്തികള്‍ സ്വന്തം നിലയിലും കരനെല്‍കൃഷി ആരംഭിച്ചു. ഒരു മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും. കാലാവസ്ഥ കനിഞ്ഞതും വിത്തിന്റെ ഗുണനിലവാരവുമാണ് കൃഷിയെ ഇത്രയധികം വിജയത്തിലെത്തിക്കാനുള്ള പ്രധാന കാരണം. പഞ്ചായത്തിലെ കൊടിയാട് റോഡിനോടു ചേര്‍ന്ന് നില്‍ക്കുന്ന ഭൂമിയിലെ കരനെല്‍ കൃഷി ആരെയും ആകര്‍ഷിപ്പിക്കുന്നതാണ്. പച്ചപ്പോടെ നെല്ല് കുലച്ചുനില്‍ക്കുകയാണ്. ഇതുപോലെ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നല്ല രീതിയില്‍ തന്നെയാണ് കൃഷി ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ ലക്ഷങ്ങള്‍ പാഴാക്കുന്ന മറ്റ് പഞ്ചായത്തുകള്‍ കരനെല്‍കൃഷിക്ക് മുന്‍തൂക്കം നല്‍കിയാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന തൊഴിലുറപ്പ് പദ്ധതിക്ക് ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് കരനെല്‍കൃഷിയിലൂടെ ഒരു നേര്‍ക്കാഴ്ച രചിച്ചിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ കരനെല്‍കൃഷിക്കു കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ഇതിലേറെ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി പറയുന്നു. പഞ്ചായത്ത് കരനെല്‍കൃഷി ആരംഭിക്കുന്ന സ്ഥലങ്ങളില്‍ കൃഷിക്ക് പ്രാരംഭ നടപടികള്‍ ഒരുക്കുകയും ഇതിനു ശേഷം കൃഷിഭവന്‍ വിത്തും വളവും നല്‍കുകയും ചെയ്യുന്നു. കൃഷി ആരംഭിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും പഞ്ചായത്തും കൃഷിഭവനും നല്‍കുമെന്നും പ്രസിഡന്റ് ഉറപ്പുനല്‍കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day