|    Dec 7 Wed, 2016 2:06 pm
FLASH NEWS

കരട് വോട്ടര്‍പ്പട്ടിക: ബൂത്ത് നിര്‍ണയത്തില്‍ അപാകതയെന്ന് ആക്ഷേപം

Published : 21st November 2016 | Posted By: SMR

കോഡൂര്‍: പാട്ടുപാറകുളമ്പ എഎംഎല്‍പി സ്‌കൂളിലെ ബൂത്തില്‍ കാലങ്ങളായി വോട്ട് രേഖപ്പെടുത്തി വന്നിരുന്നവര്‍ക്ക് കരട് പട്ടിക പ്രകാരം ഇനി വോട്ട് ചെയ്യാന്‍ കീലോമീറ്ററുകള്‍ സഞ്ചരിക്കണം. ഈ പ്രദേശത്തെ വോട്ടര്‍മാരില്‍ കുറച്ചുപേരെ മേല്‍ സ്‌കൂളിലെ ബൂത്തിലും നിലനിര്‍ത്തിയപ്പോള്‍ ബാക്കിയുള്ളവരെയാണ് കിലോമീറ്ററുകളോളം വാഹനത്തില്‍ സഞ്ചരിക്കേണ്ട പുളിയാട്ടുകുളം എഎം എല്‍പി സ്‌കൂളിലെ പട്ടികയിലും കോഡൂര്‍ ഗവ.എല്‍പി സ്‌കൂളിലെ ഭാഗം 1,2 ബൂത്തുകളിലുമായി വീതംവച്ച് ചേര്‍ത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം സമ്മതിദായക പട്ടികയിലെ തെറ്റുതിരുത്തുന്നതിനുവേണ്ടി ചേരുന്ന ഗ്രാമസഭാ യോഗത്തിന്റെ ഭാഗമായി ഒറ്റത്തറ പതിനാലാം വാര്‍ഡില്‍ നടന്ന യോഗം പ്രദേശത്തുള്ള വോട്ടര്‍മാര്‍ക്ക് പാട്ടുപാറകുളമ്പിലെ സ്‌കൂളിലും മദ്്‌റസയിലുമായി ബൂത്തുകളൊരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.യോഗത്തില്‍  വാര്‍ഡഗം മച്ചിങ്ങല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചാലാട് അങ്കണവാടി വര്‍ക്കര്‍ ഫാത്തിമ ഊരോതൊടി വോട്ടര്‍പ്പട്ടിക വായിച്ചു കേള്‍പ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day