|    Dec 4 Sun, 2016 11:51 pm
FLASH NEWS

കയറ്റുമതിക്കുള്ള എഫ്‌ഐഇഒ പുരസ്‌കാരം എച്ച്എല്‍എല്ലിന്

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് സതേണ്‍ റീജ്യന്‍ (എഫ്‌ഐഇഒ, എസ്ആര്‍) ഏര്‍പ്പെടുത്തിയ റീജ്യനല്‍ എക്‌സ്‌പോര്‍ട്ട് പുരസ്‌കാരങ്ങളിലെ ഗോള്‍ഡ് വിഭാഗത്തില്‍ കേരളത്തിലെ മികച്ച എക്‌സ്‌പോര്‍ട്ടറായി എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിനെ തിരഞ്ഞെടുത്തു.
2015-16 വര്‍ഷത്തില്‍ 130 കോടിയുടെ കയറ്റുമതി എച്ച്എല്‍എല്‍ രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമനില്‍ നിന്ന് എച്ച്എല്‍എല്‍ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് രാജശേഖര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ചെന്നൈ ഗിണ്ടി ഹോട്ടല്‍ ലെ റോയല്‍ മെറിഡിയനില്‍ നടന്ന എഫ്‌ഐഇഒ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചായിരുന്നു പുരസ്‌കാര വിതരണം.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരം ആസ്ഥാനമായുള്ള മിനിരത്‌ന പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍  ആരോഗ്യപരിപാലന ഉല്‍പന്നങ്ങളുടെ ഒരു ശ്രേണി നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day