|    Dec 8 Thu, 2016 1:26 pm
FLASH NEWS

കമാലക്കടവ് ജെട്ടിയില്‍ സ്വകാര്യ ബസ് നിര്‍ത്തുന്നതിന് വിലക്ക്

Published : 4th November 2016 | Posted By: SMR

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി കമാലക്കടവില്‍ ബോട്ട് ജെട്ടിക്ക് സമീപം സ്വകാര്യ ബസ്സുകള്‍ നിര്‍ത്തുന്നതിന് പോലിസ് വിലക്കേര്‍പെടുത്തിയത് പ്രതിഷേധത്തിനിടയാക്കുന്നു. ബോട്ടും ജങ്കാറും ഇറങ്ങിവരുന്ന യാത്രക്കാ ര്‍ക്ക് കയറാനുള്ള സൗകര്യാര്‍ത്ഥമാണ് ഇവിടെ അല്‍പസമയം ബസ് നിര്‍ത്തുന്നത്. ഫോര്‍ട്ട്‌കൊച്ചിയില്‍നിന്നുള്ള ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ റോഡിന്റെ ഇടത് വശത്തും എറണാകുളം മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ വലതു വശത്തും നിര്‍ത്തും. യാത്രക്കാര്‍ കയറി ഉടന്‍ ബസ്സുകള്‍ പുറപ്പെടുകയും ചെയ്യും. എന്നാല്‍ സമീപത്തെ കഥകളി സ്ഥാപനത്തിന്റെ കാഴ്ച മറക്കുമെന്നും പുതിയതായി വന്ന സ്വകാര്യ ടാക്‌സി സറ്റാന്റിന് ബുദ്ധിമുട്ടാവുമെന്നും കാണിച്ചാണ് അധികൃതര്‍ ബസ്സുകള്‍ക്ക് വിലക്കേര്‍പെടുത്തിയത്. ഭരണകക്ഷിയില്‍പെട്ട ഒരു യൂനിയന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ സ്റ്റാന്റ് വന്നിരിക്കുന്നതത്രേ. ഇതിനാല്‍ അധികൃതര്‍ ബസ്സുകള്‍ക്കെതിരേ നിലപാട് സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്. ഫോ ര്‍ട്ട്‌കൊച്ചിയിലെ ബസ് സ്റ്റാന്റില്‍ ഇപ്പോള്‍ റോ റോ ജെട്ടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമഗ്രികള്‍ സൂക്ഷിക്കുന്നതിനാല്‍ ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനും പ്രയാസമുണ്ട്. ആറോ ഏഴോ ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമേ ഇവിടെയുള്ളൂ. മാത്രമല്ല നിര്‍മാണ സാമഗ്രികള്‍ കിടക്കുന്നതുമൂലം ബസ്സുകളുടെ ടയറുകള്‍ക്ക് നാശവും സംഭവിക്കുന്നുണ്ട്. ബോട്ടും ജങ്കാറും ഇറങ്ങിവരുന്ന യാത്രക്കാര്‍ക്ക് ബസ്സില്‍ കയറണമെങ്കില്‍ റോഡ് മറികടന്ന് ചുറ്റി വേണം ബസ് സ്റ്റാന്റിലെത്താന്‍ പ്രായമായവര്‍ക്കും രോഗികള്‍ക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ് ബസ്സുകള്‍ ജെട്ടിക്ക് മുന്നില്‍ അല്‍പസമയം നിര്‍ത്തുന്നത്. ഇതിനാണ് ഇപ്പോള്‍ വിലക്കേര്‍പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാവാത്ത പക്ഷം ഫോര്‍ട്ട്‌കൊച്ചി മേഖലയിലേക്ക് വരുന്ന മുഴുവന്‍ ബസ്സുകളും വെളിയില്‍വച്ച് യാത്ര റദ്ദ് ചെയ്യുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കൊച്ചി താലൂക്ക് സെക്രട്ടറി ജി രാമപടിയാര്‍, ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി പി കിശോര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day