|    Dec 10 Sat, 2016 10:00 pm

‘കമാന്‍ഡോകള്‍ ഇല്ലാതെ സ്വന്തം മണ്ഡലത്തില്‍ വരാന്‍ ധൈര്യമുണ്ടോ’

Published : 14th November 2016 | Posted By: SMR

അഹ്മദാബാദ്: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതു കാരണം ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നു പ്രസ്താവിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുന്നില്‍ വെല്ലുവിളിയുമായി ഗുജറാത്ത് സ്വദേശി.
കമാന്‍ഡോകള്‍ ഇല്ലാതെ സ്വന്തം മണ്ഡലത്തില്‍ വരാന്‍ ധൈര്യമുണ്ടോ എന്ന് തന്റെ സെല്‍ഫി വീഡിയോയിലൂടെ കല്‍പേഷ് ഭാട്ടിയ എന്ന 60കാരന്‍ ചോദിക്കുന്നു. ട്രൂത്ത് ഓഫ് ഗുജറാത്ത് എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് കല്‍പേഷിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നോട്ട് അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം കേട്ടു. അമിത് ഷാ, താങ്കളോട് ഞാന്‍ ഒരുകാര്യം ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. സാധാരണക്കാരനു വേണ്ടി സംസാരിക്കാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ലേ?
ഞാന്‍ താങ്കളോട് ഒരു വെല്ലുവിളികൂടി നടത്തുകയാണ്. താങ്കള്‍ നാരന്‍പുരയിലെ വിജയനഗര്‍ റോഡില്‍ താമസിച്ചിരുന്ന ആളാണ്. ഞാനും അതേ സ്ഥലത്താണു താമസിക്കുന്നത്. നാരന്‍പുരയില്‍നിന്നും നവരംഗ്പുരയില്‍നിന്നുമൊക്കെ വോട്ട് നേടിയാണ് താങ്കള്‍ ജയിച്ചത്.എന്നാല്‍, ഇപ്പോള്‍ കമാന്‍ഡോ ഇല്ലാതെ താങ്കള്‍ അവിടെ വരൂ. കമാന്‍ഡോ ഇല്ലാതെ സ്വന്തം മണ്ഡലത്തില്‍ ചുറ്റിക്കറങ്ങൂ. നാരന്‍പുരയിലെയും നവരംഗ്പുരയിലെയും പൊതുജനങ്ങള്‍ നിങ്ങളെ ഉടുതുണിയില്ലാതെ ഓടിക്കും. സാബ്, താങ്കള്‍ ഇത്രയും ക്രൂരത ചെയ്യരുത്.
താങ്കള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് സ്ത്രീകളോടുംകൂടിയാണ്. പാവപ്പെട്ടവരായാലും സാധാരണക്കാരായാലും സ്ത്രീകള്‍ എന്തിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയുമെല്ലാം നോട്ട് എടുത്തുവയ്ക്കുന്നതെന്ന് താങ്കള്‍ക്കറിയുമാ?തന്റെ കുട്ടികള്‍ക്കും വീട്ടിലുള്ളവര്‍ക്കും അര്‍ധരാത്രിക്ക് അസുഖം വന്നാല്‍ എടുക്കാന്‍ വേണ്ടിയാണ് അവര്‍ അതു സൂക്ഷിക്കുന്നത്. എന്നാല്‍, താങ്കളുടെ മണ്ടത്തരം കാരണം അവരെല്ലാം അവിടെ ക്യൂവില്‍ നില്‍ക്കുകയാണ്. ഇത്രയും വലിയ വിഡ്ഢിത്തം ചെയ്യരുത്. ഇതിനെതിരേ ജനങ്ങള്‍ക്ക് പലതും ചെയ്യാനാവും. അത് ഓര്‍ക്കുന്നത് നന്നാവും- വീഡിയോയില്‍ കല്‍പേഷ് വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 427 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക