|    Dec 5 Mon, 2016 2:02 pm
FLASH NEWS

കബനി ശുദ്ധജല പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാവുന്നു

Published : 7th November 2016 | Posted By: SMR

പുല്‍പ്പള്ളി: കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുമ്പോഴും കബനി ശുദ്ധ ജല പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നു. പൈപ്പുകള്‍ നന്നാക്കാര്‍ വാട്ടര്‍ അതോറിറ്റി നടപടിയെടുക്കുന്നില്ലെന്ന് പരാതി.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന പൈപ്പ് ലൈനാണ് പല ദിവസങ്ങളിലും പൊട്ടി വെള്ളം പാഴാകുന്നത്. ഇതുമൂലം പലയിടങ്ങളിലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. നിരവധി തവണ വാട്ടര്‍ അതോറിറ്റിയേയും മറ്റും വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.
32 വര്‍ഷം മുമ്പ് ആരംഭിച്ച കബനി ശുദ്ധജല പദ്ധതി മൂന്ന് വര്‍ഷം മുമ്പ് നവീകരിച്ചെങ്കിലും പലയിടത്തും ഇപ്പോഴും പൈപ്പുകളുടെ തകരാറ് കാരണം കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചതാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കബനി കുടിവെള്ള പദ്ധതിയില്‍ നിന്നും ഹൗസ് കണക്ഷന്‍ എടുത്തവരാണ് ഏറെ വലയുന്നത്. പൈപ്പ് പൊട്ടിയാല്‍ ആ ഭാഗത്തേക്കുള്ള കണക്ഷന്‍ വിഛേദിക്കും അതോടെ ആ ലൈനിലേക്കുള്ള കുടിവെള്ള വിതരണം നിലയ്ക്കും. പമ്പിങ് നടക്കുന്ന സമയങ്ങളില്‍ മരക്കടവ് മുതല്‍ പുല്‍പ്പള്ളി വരെയുള്ള വിവിധയിടങ്ങളില്‍ വെള്ളം പുഴപോലെ ഒഴികിയിട്ടും കേടായ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day