|    Dec 9 Fri, 2016 8:51 pm
FLASH NEWS

കബഡി

Published : 25th October 2016 | Posted By: SMR

തുടര്‍ച്ചയായി മൂന്നാംതവണയും ഇന്ത്യ കബഡിയില്‍ ലോക ചാംപ്യന്‍മാരായി. മൂന്നുതവണയും ഫൈനലില്‍ ഇറാനായിരുന്നു എതിരാളികള്‍. ഇന്ത്യയാണ് കബഡിയുടെ ജന്മഗേഹം എന്നത്രേ കരുതപ്പെടുന്നത്. ഇറാനിലും ജപ്പാനിലും കൊറിയയിലുമെല്ലാം ഇന്ന് കബഡി വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇക്കൊല്ലത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ തെക്കന്‍ കൊറിയ ഇന്ത്യയെ തുടക്കത്തില്‍ തോല്‍പിക്കുകപോലും ചെയ്തു. എങ്കിലും കബഡിയിലുള്ള കുത്തക ഇന്ത്യ നിലനിര്‍ത്തുന്നു. 1990ല്‍ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസില്‍ കബഡി ഉള്‍പ്പെടുത്തിയപ്പോള്‍ ചാംപ്യന്‍ പദവി നേടിയത് ഇന്ത്യയാണ്.
മലയാളത്തില്‍ ചടുകുടു എന്നും കബഡിക്ക് പേരുണ്ട്. എന്നാല്‍, കേരളത്തില്‍ കബഡി അത്രയധികം പ്രചാരത്തിലില്ല. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയില്‍ ചിലയിടങ്ങളിലുമാണ് ഈ ഗ്രാമീണവിനോദത്തിനു പ്രാമുഖ്യം. തികച്ചും ദരിദ്രമായ സാഹചര്യങ്ങളില്‍ കളിക്കുന്ന നാടന്‍ വിനോദമാണിത്. പക്ഷേ, ചടുലമായ നീക്കങ്ങളും മെയ്‌വഴക്കവും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.
കബഡിക്കും കായികരംഗത്ത് മാന്യത വരുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. പ്രഫഷനല്‍ ലീഗ് മല്‍സരങ്ങള്‍ കബഡിയിലും തുടങ്ങിക്കഴിഞ്ഞു. ടെലിവിഷനില്‍ കബഡി മല്‍സരങ്ങള്‍ക്കും സ്ഥാനം കിട്ടിയിരിക്കുന്നു ഈയിടെയായി. കബഡിതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ചെറുപ്പക്കാരുണ്ട് ഇപ്പോള്‍. ‘മണ്ണില്‍ കളിക്കുന്ന ഈ കളി മാറ്റി’ലേക്ക് മാറുന്നതോടെ ഇന്ത്യക്ക് അതിന്മേലുള്ള കുത്തക നഷ്ടപ്പെടുമോ എന്നതാണു ചോദ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day