|    Dec 8 Thu, 2016 5:29 pm
FLASH NEWS

കബഡി ചാംപ്യന്‍ഷിപ്പ് ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്‌കൂളില്‍

Published : 25th October 2016 | Posted By: SMR

വരാപ്പുഴ: സിബിഎസ്ഇ തിരുവനന്തപുരം മേഖലയിലെ ക്ലസ്റ്റര്‍-11ന്റെ കബഡി ചാംപ്യന്‍ഷിപ്പ് ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്‌കൂളില്‍വച്ച് ഇന്നുമുതല്‍ വ്യാഴാഴ്ച വരെ നടത്തുന്നു. കബഡി ഒരു മല്‍സരയിനമായി സിബിഎസ്ഇ സ്‌പോര്‍ട്‌സില്‍ ഉള്‍പ്പെടുത്തിയതിനുശേഷം നടക്കുന്ന പ്രഥമ കബഡി ചാംപ്യന്‍ഷിപ്പ് എന്ന സവിശേഷതയും ഇതിനുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മറിയപ്പടിയില്‍ നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയുടെ ഫഌഗ് ഓഫ് ആലുവ വെസ്റ്റ് പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ എല്‍ അനില്‍കുമാര്‍ നിര്‍വഹിക്കും. നാളെ രാവിലെ 9ന് സ്‌കൂള്‍ ചെയര്‍മാന്‍ ഷഫീര്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കളമശ്ശേരി എംഎല്‍എ വി കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി എ അബ്ദുല്‍ മുത്തലിബ് മുഖ്യാതിഥിയാകും. തുടര്‍ന്ന് കബഡി മല്‍സരയിനങ്ങള്‍ നടക്കും. 27ന് ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി എ സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ജില്ലാ പോലിസ് ചീഫ് പി എന്‍ ഉണ്ണിരാജന്‍ മുഖ്യാതിഥിയാകും. മുന്‍ എംഎല്‍എ എ എം യൂസഫ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, ജില്ലാ പഞ്ചായത്ത് മെംബര്‍ റസിയ സവാദ്, കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി ഡി ഷിജു, ആലങ്ങാട് ജുമാമസ്ജിദ് ഇമാം സുബൈര്‍ മന്നാനി, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്‌സിങ്, ആലങ്ങാട് മുസ്‌ലിം ജമാഅത്ത് മുദരിസ് അഫ്‌സല്‍ അഹ്‌സനി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അശോകന്‍, വാര്‍ഡ് മെംബര്‍ ശ്രീലത ലാലു, പറവൂര്‍ സഹകരണ സര്‍ക്കിള്‍ യൂനിയന്‍ ചെയര്‍മാന്‍ എം കെ ബാബു, മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങളായ ടി ബി റഷീദ്, പി കെ ബഷീര്‍, എം എ ബാവു, പ്രിന്‍സിപ്പല്‍ സി പി ജയശ്രീ പങ്കെടുക്കും.തിരുവനന്തപുരം മേഖലയിലെ ക്ലസ്റ്റര്‍-11ല്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെയും ലക്ഷദ്വീപിലെയും സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള ടീമുകളാണ് മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day